കോ​വി​ഡും കു​ട്ടി​ക​ളി​ലെ മാ​ന​സി​ക സ​മ്മ​ർ​ദ​വും: ഓ​ണ്‍​ലൈ​ൻ പ​രി​പാ​ടി
Wednesday, July 15, 2020 10:21 PM IST
ചെ​റു​തോ​ണി: കോ​വി​ഡ്-19 ന്‍റെ അ​നി​യ​ന്ത്രി​ത​മാ​യ വ്യാ​പ​നം​മൂ​ലം കു​ട്ടി​ക​ളി​ലു​ണ്ടാ​യി​രി​ക്കു​ന്ന അ​മി​ത മാ​ന​സി​ക​സ​മ്മ​ർ​ദം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ഓ​ണ്‍​ലൈ​ൻ പ​രി​പാ​ടി ന​ട​ത്തും. പ​ത്തു വ​യ​സി​നു​മേ​ലു​ള്ള കു​ട്ടി​ക​ളെ​യാ​ണ് പ​രി​പാ​ടി​യി​ലേ​ക്ക് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
സ്മാ​ർ​ട്ട് ഫോ​ണി​ലേ​ക്ക് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന ല​ളി​ത​മാ​യ പ്ര​ക്രി​യ​യി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് പ​ങ്കു​ചേ​രാം. ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന സം​ശ​യ​ങ്ങ​ൾ​ക്ക് വി​ദ​ഗ്ധ​രാ​യ പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കും. ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ പ​രി​പാ​ടി​യി​ൽ ആ​ദ്യ ദി​നം ഡോ. ​ജി.​ആ​ർ. സ​ന്തോ​ഷ്കു​മാ​ർ നേ​തൃ​ത്വം ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 12.30-ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ യൂ​ടൂ​ബ് ചാ​ന​ൽ ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. https://youtu.be/76GSWX2rn5Q