മ​ത്സ്യ​കൃ​ഷി വ്യാ​പ​ക​മാ​ക്ക​ണം: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്
Saturday, August 1, 2020 10:28 PM IST
പാ​ലാ: ഗു​ണ​മേ​ന്മ​യു​ള്ള മ​ത്സ്യ​ത്തി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​വാ​നും പു​തി​യൊ​രു വ​രു​മാ​ന​മാ​ർ​ഗം വി​ക​സി​പ്പി​ക്കു​വാ​നും ല​ക്ഷ്യം​വ​ച്ച് എ​ല്ലാ വീ​ടു​ക​ളി​ലും മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.​പാലാ രൂ​പ​ത​യു​ടെ ക​ർ​ഷ​ക വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന "ന​മു​ക്കും മീ​ൻ വ​ള​ർ​ത്താം' മ​ത്സ്യ​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. പ​ള്ളി​ക​ൾ, മ​ഠ​ങ്ങ​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വീ​ടു​ക​ൾ തു​ട​ങ്ങി എ​ല്ലാ​യി​ട​ങ്ങ​ളി​ലും ഫെ​റോ​സി​മ​ന്‍റ് കു​ള​ങ്ങ​ൾ നി​ർ​മി​ച്ച് മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബി​ഷ​പ്സ് ഹൗ​സി​ൽ നി​ർ​മി​ച്ച ര​ണ്ടു കു​ള​ങ്ങ​ളി​ലും മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു കൊ​ണ്ടാ​ണ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ച്ച​ത്.

ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ൽ, വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ത​ട​ത്തി​ൽ, പ്രൊ​ക്കു​റേ​റ്റ​ർ ഫാ. ​ജോ​സ് നെ​ല്ലി​ക്ക​ത്തെ​രു​വി​ൽ, ചാ​ൻ​സി​ല​ർ ഫാ. ​ജോ​സ് കാ​ക്ക​ല്ലി​ൽ എ​ന്നി​വ​രും മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പിച്ചു. ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ൽ സ്വാ​ഗ​ത​വും ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ചി​ത്ര​ലാ​ട, ന​ട്ട​ർ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് നി​ക്ഷേ​പി​ച്ച​ത്. ബ്ര​ദ​ർ ജോ​സ​ഫ് നെ​ടു​നി​ലം, പി.​വി. ജോ​ർ​ജ് പു​ര​യി​ടം, ആ​ൽ​ബി​ൻ ജോ​സ​ഫ്, രാ​ജു മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം കൊ​ടു​ത്തു.

മ​ത്സ്യ​കൃ​ഷി ന​ട​ത്തു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഫെ​റോ സി​മ​ന്‍റ് ടാ​ങ്കു​ക​ളു​ടെ നി​ർ​മാ​ണം, വി​വി​ധ​യി​നം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ൾ, മ​ത്സ്യത്തീറ്റ എ​ന്നി​വ ഓ​ർ​ഡ​ർ പ്ര​കാ​രം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഡ​യ​റ​ക​ട​ർ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ൽ അ​റി​യി​ച്ചു. മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നാ​ലി​നു രാ​വി​ലെ 10.30 ന് ​പാ​ലാ സെ​ന്‍റ് തോ​മ​സ് പ്ര​സി​ന് സ​മീ​പ​മ​ള്ള അ​ഗ്രി​മ ക​ർ​ഷ​ക ഓ​പ്പ​ൺ മാ​ർ​ക്ക​റ്റി​ൽ ന​ട​ക്കും. ബു​ക്കിം​ഗി​നും വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും ഫോ​ൺ: 9447406686.