കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ പാ​ലാ സ​മ​റി​യ​ക്കാ​ർ റെ​ഡി
Saturday, August 1, 2020 10:28 PM IST
പാ​ലാ: പാ​ലാ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലാ സ​മ​രി​റ്റ​ൻ​സ് എന്ന പേ​രി​ൽ കോ​വി​ഡ് ടാ​സ്ക് ഫോ​ഴ്സ് ത​യാ​റാ​യി. കൊ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് 20 പേ​ര​ട​ങ്ങു​ന്ന വൈ​ദി​ക​രു​ടെ​യും അ​ല്മാ​യ​രു​ടെ​യും ര​ണ്ടു സം​ഘ​ങ്ങ​ൾ​ക്ക് പാ​ലാ ബി​ഷ​പ്സ് ഹൗ​സി​ൽ പ്ര​ത്യേ​ക ട്രെ​യി​നിം​ഗ് ന​ൽ​കി.

കോ​ട്ട​യം ഡി​എം​ഒ​യു​ടെ​യും പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​രോ​ഗ്യ വി​ദ​ഗ്ധ​രാ​ണ് ക്ലാ​സു​ക​ൾ ന​യി​ച്ച​ത്. രൂ​പ​ത​യി​ലെ എ​ല്ലാ ഭാ​ഗ​ത്തും വോ​ള​ന്‍റി​യേ​ഴ്സി​നെ വി​ന്യ​സി​ക്ക​ത്ത​ക്ക വി​ധ​ത്തി​ൽ 17 ഫൊ​റോ​ന​ക​ളി​ൽ നി​ന്നും ഓ​രോ വൈ​ദി​ക​നും ഓ​രോ അ​ല്മാ​യ നേ​താ​വും നേ​തൃ​ത്വം ന​ൽ​ക​ത്ത​ക്ക വി​ധ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.

ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​കെ​സി​സി, ഡി​സി​എം​എ​സ്, കു​ടും​ബ​ക്കൂ​ട്ടാ​യ്മ, വി​ശ്വാ​സ പ​രി​ശീ​ല​ക​ർ, പി​തൃ​വേ​ദി, സ്വാ​ശ്ര​യ ക​ർ​ഷ​ക സം​ഘ​ങ്ങ​ൾ, എ​സ്എം​വൈ​എം എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​റി​റ്റ​ൻ​സ് ഫോ​ഴ്സ്. രോ​ഗ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ, രോ​ഗം വ​രാ​തെ സൂ​ക്ഷി​ക്കേ​ണ്ട വി​ധം, സോ​ഷ്യ​ൽ ഡി​സ്റ്റ​ൻ​സിം​ഗ്, മാ​സ്ക് കൃ​ത്യമാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട വി​ധം, കൈ​ക​ഴു​കേ​ണ്ട ശാ​സ്ത്രീ​യ രീ​തി, രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​യാ​ൽ ഓ​രോ പ്ര​ദേ​ശ​ങ്ങ​ളി​ലും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ, രോ​ഗി​ക​ളു​ള്ള വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും വേ​ണ്ട ക​രു​ത​ലു​ക​ൾ, രോ​ഗി​ക​ൾ സൂ​ക്ഷി​ക്കേ​ണ്ട വി​ധം, രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന ആ​രോ​ഗ്യശീ​ല​ങ്ങ​ൾ, കോ​വി​ഡ് ബാ​ധി​ച്ചു രോ​ഗി​ക​ൾ മ​രി​ക്കാ​നി​ട​യാ​യാ​ൽ മൃ​ത​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ മ​തി​യാ​യ ക​രു​ത​ലു​ക​ളോ​ടെ ന​ട​ത്തേ​ണ്ട വി​ധം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ക്ലാ​സു​ക​ളി​ൽ വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ച്ചു. പി​പി​ഇ കി​റ്റ് ധ​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക​മാ​യ പ​രി​ശീ​ല​നം ന​ൽ​കി.

രൂ​പ​ത​യ്ക്കു​ള്ളി​ലും വേ​ണ്ടി​വ​ന്നാ​ൽ രൂ​പ​ത​യ്ക്ക് വെ​ളി​യി​ലും എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും ഈ ​ഫോ​ഴ്സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പാ​ലാ സ​മ​രി​റ്റ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു നി​ർ​ദേ​ശി​ച്ചു. സ​ഹാ​യ​മെ​ത്രാ​ൻ ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, വി​കാ​രി ജ​ന​റാ​ൾ​മാ​ർ, സം​ഘ​ട​ന​ക​ളു​ടെ ഡ​യ​റ​ക്ട​ർ​മാ​ർ, ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം നൽ​കി.