മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത നാ​ലു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സ്
Tuesday, August 4, 2020 10:17 PM IST
മൂ​ന്നാ​ർ: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ മൂ​ന്നാ​റി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​ത്ത നാ​ലു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഒ​ന്നു വ​രെ പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​ത് ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് കേ​സ്. നി​യ​ന്ത്ര​ണ​ങ്ങ​ൾ തെ​റ്റി​ച്ച നാ​ലു വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​പി​ഡ​മി​ക് ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സ്. 10 വ​രെ​യാ​ണ് മൂ​ന്നാ​ർ ടൗ​ണി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ 20 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. എ​ല്ലാ​വ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ്
സെ​ന്‍റ​റി​ൽ ഒ​ഴി​വ്

ഇ​ടു​ക്കി: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ർ​ത്തു​നാ​ത്തൂ​സ് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് കെ​യ​ർ സെ​ന്‍റ​റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ​ക്കാ​യി മു​ൻ​സി​പ്പ​ൽ ഓ​ഫീ​സി​ൽ ഏ​ഴി​ന് രാ​വി​ലെ 11ന് ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. പ്രാ​യം 25- 50. പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ദി​വ​സ​വേ​ത​നം 660 രൂ​പ. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണ​വും സു​ര​ക്ഷാ കി​റ്റും ല​ഭ്യ​മാ​ക്കും.