കോ​വി​ഡ്-19 നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​ലേ​ക്ക് ജ​ന​പ്ര​വാ​ഹം
Tuesday, August 4, 2020 10:21 PM IST
മു​ട്ടം: കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ക വ​യ്ക്കാ​തെ മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​ലേ​ക്ക് ജ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി എ​ത്തു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹ​ബ്ബി​ലെ ജീ​വ​ന​ക്കാ​ർ ആ​രെ​യും അ​ക​ത്തേ​ക്ക് ക​ട​ത്തി വി​ടാ​തെ ക​ർ​ശ​ന​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തി​നാ​ൽ പ്ര​വേ​ശ​ന ക​വാ​ടം വ​രെ എ​ത്തി ജ​ന​ങ്ങ​ൾ തി​രി​കെ പോ​വു​ക​യാ​ണ്.

ടൂ​റി​സം ഹ​ബ്ബി​ലേ​ക്ക് എ​ത്തു​ന്ന​വ​രെ അ​ക​ത്തേ​ക്ക് ക​ട​ത്തി വി​ടാ​ൻ ത​യാ​റാ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് ഇ​വി​ടെ എ​ത്തു​ന്ന​വ​രി​ൽ ചി​ല​ർ ജീ​വ​ന​ക്കാ​രോ​ട് ക​യ​ർ​ത്ത് സം​സാ​രി​ക്കാ​റു​ണ്ട്. മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​രും മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​ലേ​ക്ക് മാ​ത്ര​മാ​യി എ​ത്തു​ന്ന​വ​രു​മു​ണ്ട്. ചി​ല​ർ കു​ടും​ബ സ​മേ​ത​മാ​യി​ട്ടും മ​റ്റ് ചി​ല​ർ സു​ഹൃ​ത്തു​ക്ക​ളു​മാ​യി കൂ​ട്ട​ത്തോ​ടെ​യു​മാ​ണ് ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്. ഹ​ബ്ബി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​തെ തി​രി​കെ പോ​കു​ന്ന​വ​രി​ൽ ചി​ല​ർ കാ​റു​ക​ളി​ലും റോ​ഡ​രി​കി​ലു​മി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ങ്ക​ര ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ജ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​ന് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ജി​ല്ലാ ഭ​ര​ണ കൂ​ട​വും ക​ർ​ശ​ന​മാ​യ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന​ങ്ങ​ൾ എ​ത്തു​ന്ന​തിനെ​​തി​രെ ബോ​ധ​വ​ത്ക​ര​ണ​വും ജാ​ഗ്ര​ത​യും കൂ​ടി​യേ തീ​രൂ.