ഓ​ട്ടോ​റി​ക്ഷ​യും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, August 8, 2020 10:41 PM IST
നെ​ടു​ങ്ക​ണ്ടം: ചേ​ന്പ​ള​ത്തി​നു സ​മീ​പം ഓ​ട്ടോ​റി​ക്ഷ​യും പി​ക്ക​പ്പ് ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ചേ​ന്പ​ള​ത്തി​നു സ​മീ​പ​ത്തെ വ​ള​വി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചേ​ന്പ​ള​ത്തു​നി​ന്നും ക​ല്ലാ​റി​നു പോ​യ ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​തി​രേ​വ​ന്ന പി​ക്ക​പ്പ് ജീ​പ്പ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ ചേ​ന്പ​ളം സ്വ​ദേ​ശി നി​ധീ​ഷ്(30), പി​ക്ക​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​വു​ന്തി തോ​ട്ടു​മാ​ക്ക​ൽ അ​ന​ന്ദു(20) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.