ഉ​രു​ൾ​പൊ​ട്ട​ലി​ൽ 35 ഏ​ക്ക​റി​ലെ ഏ​ലം​ കൃ​ഷി ഒ​ലി​ച്ചു​പോ​യി
Saturday, August 8, 2020 10:41 PM IST
ഉ​പ്പു​ത​റ: ചെ​കു​ത്താ​ൻ​മ​ല​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കി​ഴ​ക്കേ​മാ​ട്ടു​ക്ക​ട്ട പ​ടു​ക​യി​ൽ 25 ഏ​ക്ക​റും ഇ​ട​പ്പൂ​ക്കു​ള​ത്ത് 10 ഏ​ക്ക​റും ഏ​ലം കൃ​ഷി ഒ​ലി​ച്ചു​പോ​യി. കാ​ഞ്ചി​യാ​ർ ചോ​ക്കാ​ട്ട് നൈ​സ്, കി​ഴ​ക്കേ​മാ​ട്ടൂ​ക്ക​ട്ട തെ​ള്ള​ക​ത്ത് ജോ​ഷി, മ​ണ്ണ​ഞ്ചേ​രി​ൽ മേ​രി​ക്കു​ട്ടി ജോ​സ​ഫ്, വെ​ള്ളി​ലാ​ങ്ക​ണ്ടം ന​രി​ക്കു​ഴി​യി​ൽ മോ​ഹ​ന​ൻ എ​ന്നി​വ​രു​ടെ ഏ​ലം കൃ​ഷി​യാ​ണ് ഒ​ലി​ച്ചു​പോ​യ​ത്. സ​മീ​പ​ത്തെ ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. മേ​രി​ക്കു​ട്ടി​യു​ടെ പു​ര​യി​ട​ത്തി​ലെ വ​ലി​യ കു​ള​വും ത​ക​ർ​ന്നു. പു​ര​യി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെടു​ത്തു​ക​യാ​യി​രു​ന്നു. മ​ല​മു​ക​ളി​ൽ​നി​ന്നും ഒ​ഴു​കി​വ​ന്ന ക​ല്ലു​ക​ൾ പു​ര​യി​ട​മാ​കെ നി​റഞ്ഞി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​രി​ൽ​നി​ന്നും കാ​ര്യ​മാ​യ സ​ഹാ​യം കി​ട്ടി​യാ​ലേ ഭൂ​മി കൃ​ഷി​യു​ക്ത​മാ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെയുള്ള​ ജ​ന​പ്ര​തി​നി​ധി​ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.