പെട്ടിമുടി ദുരന്തം: മ​ല​യി​ടി​ച്ചി​ലി​ന്‍റെ പ്ര​ഭ​വകേ​ന്ദ്രം ര​ണ്ടു​ കി​ലോ​മീ​റ്റ​ർ മു​ക​ളി​ൽ
Saturday, August 8, 2020 10:44 PM IST
അ​ടി​മാ​ലി: ല​യ​ങ്ങ​ളി​ൽ നി​ന്നും ര​ണ്ടു കി​ലോ​മീ​റ്റെ​ർ മു​ക​ളി​ലാ​യാ​ണ് മ​ല​യി​ടി​ച്ചി​ലി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.​ഇ​ട​മ​ല​മ​ക്കു​ടി പ​ര​പ്പ​യ​ർ​കു​ടി​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ന് സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന തോ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് ഗ​തി​മാ​റി​യൊ​ഴു​കി മ​ല​മു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ടാ​യി​മാ​റു​ക​യും പാ​റ​യ്ക്ക് മു​ക​ളി​ലെ ആ​ഴ​മി​ല്ലാ​ത്ത മ​ണ്ണും ക​ല്ലും ഉ​ൾ​പ്പെ​ടെ താ​ഴേ​ക്ക് പ​തി​ക്കു​ക​യു​മാ​യി​രു​ന്നു.​മ​ല​മു​ക​ളി​ലു​ള്ള ര​ണ്ടു ല​യ​ങ്ങ​ൾ​ക്കു സ​മീ​പ​ത്തു​വ​രെ ര​ണ്ടാ​യി ഒ​ഴു​കി​യെ​ത്തി​യ മ​ല​വെ​ള്ള​വും മ​ണ്ണും ഇ​വി​ടെ​നി​ന്നു ഒ​ന്നാ​യി സം​ഗ​മി​ച്ച് താ​ഴെ​യു​ള്ള ല​യ​ങ്ങ​ൾ​ക്കു മു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ക​യാ​യി​രു​ന്നു. മു​ക​ൾ ഭാ​ഗ​ത്ത് ഒ​രു ചെ​റി​യ പ്ര​ദേ​ശ​ത്തു രൂ​പം കൊ​ണ്ട മ​ണ്ണി​ടി​ച്ചി​ൽ താ​ഴ്ഭാ​ഗ​ത്തെ​ത്തി​യെ​പ്പോ​ഴേ​ക്കും ഒ​രു​പ്ര​ദേ​ശ​മാ​കെ തു​ട​ച്ചു​നീ​ക്കി.​ഏ​ക​ദേ​ശം നൂ​റേ​ക്ക​റോ​ളം സ്ഥ​ലം മ​ണ്ണി​ടി​ച്ച​ലി​ൽ താ​ഴ്ഭാ​ഗ​ത്തേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങി.