മൂ​ല​മ​റ്റം - വാ​ഗ​മ​ണ്‍ സം​സ്ഥാ​ന പാ​ത​യി​ൽ പാ​റ അ​ട​ർ​ന്നു​വീ​ണു
Saturday, August 8, 2020 10:47 PM IST
മൂ​ല​മ​റ്റം: എ​ടാ​ട് അ​ന്ത്യ​ൻ​പാ​റ​യി​ൽ മൂ​ല​മ​റ്റം - വാ​ഗ​മ​ണ്‍ സം​സ്ഥാ​ന പാ​ത​യി​ൽ കൂ​റ്റ​ൻ പാ​റ അ​ട​ർ​ന്നു​വീ​ണു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പാ​റ വീ​ണ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ണ്ണും വ​ലി​യപാ​റ​യും റോ​ഡി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി പാ​റക്കൂട്ട​ങ്ങ​ൾ അ​പ​ക​ട​ക​ര​മാ​യ വി​ധം ഇ​വി​ടെ നി​ൽ​പു​ണ്ട്. ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന പാ​റ​ക​ൾ പൊ​ട്ടി​ച്ചു​മാ​റ്റു​ക ഏ​റെ ശ്ര​മ​ക​ര​മാ​ണ്. റോ​ഡി​ന്‍റെ താ​ഴെ ഭാ​ഗ​ത്ത് നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്തും ഇ​വി​ടെ പാ​റക്കഷ​ണ​ങ്ങ​ളും മ​ണ്ണും ഇ​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ സ​മ​യ​ത്ത് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തു മൂ​ലം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കാ​ഞ്ഞാ​ർ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ക​ല്ലും മ​ണ്ണും നീ​ക്കം ചെ​യ്ത​ത്.

വി​വ​ര​മ​റി​ഞ്ഞി​ട്ടും പൊ​തു​മ​രാ​മ​ത്ത് വകുപ്പ് തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ ഭാ​ഗ​ത്ത് മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​മു​ണ്ട്.