ക​ന​ത്ത മ​ഴ​യി​ൽ എ​ട്ടു ദി​വ​സ​മാ​യി മാ​വ​ടി ഇ​രു​ട്ടി​ൽ ത​ന്നെ
Sunday, August 9, 2020 9:58 PM IST
നെ​ടു​ങ്ക​ണ്ടം: മ​ഴ പെ​യ്താ​ൽ മാ​വ​ടി ഇ​രു​ട്ടി​ൽ​ത്ത​ന്നെ. ഇ​വി​ടെ വൈ​ദ്യു​തി ഇ​ല്ലാ​തെ​യാ​യി​ട്ട് എ​ട്ട് ദി​വ​സം പി​ന്നി​ട്ടു.
ജ​ന​വാ​സ​മേ​ഖ​ല​യാ​യ മാ​വ​ടി​യി​ൽ വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ഇ​വി​ടേ​ക്ക് വൈ​ദ്യു​തി എ​ത്തു​ന്ന​ത് കൈ​ലാ​സ​പ്പാ​റ വ​ഴി​യു​ള്ള വ​ന​മേ​ഖ​ല​യി​ലൂ​ടെ​യാ​ണ്. വ​ന​മേ​ഖ​ല​യി​ൽ കൂ​ടി​യു​ള്ള 11 കെ​വി ലൈ​ൻ കാ​റ്റി​ലും മ​ഴ​യി​ലും ത​ക​രാ​റി​ലാ​കു​ന്ന​താ​ണ് വൈ​ദ്യു​തി ത​ട​സ​ത്തി​ന് കാ​ര​ണം.
ഇ​തി​ന് പ​രി​ഹാ​ര​മാ​യി മ​ഞ്ഞ​പ്പാ​റ വ​ഴി മാ​വ​ടി​യി​ലേ​ക്ക് 11 കെ​വി ലൈ​ൻ വ​ലി​ച്ചി​ട്ട് ഒ​രു വ​ർ​ഷ​വും മു​ള്ള​രി​ക്കു​ടി​യി​ൽ നി​ന്നും മാ​വ​ടി​യി​ലേ​ക്ക് 11 കെ​വി ലൈ​ൻ വ​ലി​ച്ചി​ട്ട് ര​ണ്ടു​വ​ർ​ഷ​വു​മാ​യി. എ​ന്നാ​ൽ സ​മാ​ന്ത​ര ലൈ​നു​ക​ൾ ചാ​ർ​ജ് ചെ​യ്ത് മാ​വ​ടി മേ​ഖ​ല​യി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. മാ​വ​ടി, കൈ​ലാ​സം, കാ​രി​ത്തോ​ട്, കു​ഴി​ക്കൊ​ന്പ്, ചീ​നി​പ്പാ​റ, കാ​മാ​ക്ഷി​വി​ലാ​സം, ഇ​ന്ദി​രാ​ന​ഗ​ർ, കാ​ലാ​ക്കാ​ട് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ആ​യി​ര​ത്തോ​ളം വീ​ടു​ക​ളും നി​ര​വ​ധി ഏ​ലം​സ്റ്റോ​റു​ക​ളും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു. വൈ​ദ്യു​തി ഇ​ല്ലാ​തെ​യാ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​വും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ദ്ഘാ​ട​ക​നാ​യി മ​ന്ത്രി​യെ ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി സ​മാ​ന്ത​ര ലൈ​നു​ക​ൾ ചാ​ർ​ജ് ചെ​യ്യു​ന്ന​ത് വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.