ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു
Sunday, August 9, 2020 10:04 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ സ​ന്പ​ർ​ക്കം മൂ​ലം കോ​വി​ഡ് രോ​ഗ​ബാ​ധ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തി​ലെ 6, 10 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡ് (ചെ​റു​തോ​ണി) ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​യി​ൽ നി​ന്നൊ​ഴി​വാ​ക്കി. കൂ​ടാ​തെ ഈ ​വാ​ർ​ഡി​ലെ ചെ​റു​തോ​ണി പോ​സ്റ്റ് ഓ​ഫീ​സ് കോ​ള​നി, ചെ​റു​തോ​ണി മാ​താ ബേ​ക്ക​റി എ​ന്നി​വ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​ക​ളാ​യി​രി​ക്കും.

കോ​വി​ഡ് ഡ്യൂ​ട്ടി​യ്ക്ക്
ഹാ​ജ​രാ​കാ​ത്ത
അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി

ഇ​ടു​ക്കി: കോ​വി​ഡ് ഡ്യൂ​ട്ടി​യ്ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് നി​യോ​ഗി​ച്ചെ​ങ്കി​ലും ഹാ​ജ​രാ​കാ​ത്ത അ​ധ്യാ​പ​ക​ർ​ക്കെ​തി​ര ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എച്ച്. ദിനേശൻ. ദു​ര​ന്ത നി​വാ​ര​ണ നി​യ​മ പ്ര​കാ​രം ശി​ക്ഷ​ണ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണ​മു​ണ്ടെ​ങ്കി​ൽ 24 മ​ണി​ക്കൂ​റി​ന​കം അ​റി​യി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.