കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡി​ൽ ഡ​യ​റി വാ​യ്പ
Monday, August 10, 2020 9:40 PM IST
ക​ട്ട​പ്പ​ന: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യി വാ​യ്പ എ​ടു​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​രു​ടെ ക​ടും​പി​ടു​ത്തം ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ​ക്ക് ബാ​ധ്യ​ത​യാ​യി. ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ പാ​ൽ അ​ള​ക്കു​ന്ന എ​ല്ലാ ക​ർ​ഷ​ക​രും പ​ത്തി​നു​മു​ന്പ് കെ​സി​സി വാ​യ്പ​ക്കു​ള്ള അ​പേ​ക്ഷ പൂ​രി​പ്പി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​ണ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടാ​ത്ത വാ​യ്പ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ ക​ർ​ഷ​ക​ർ ത​യാ​റാ​കു​ന്നി​ല്ല. ഇ​വ​രെ നി​ർ​ബ​ന്ധി​ച്ച് അ​പേ​ക്ഷി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.
പ​ട്ട​യ ഭൂ​മി​യു​ള​ള ക​ർ​ഷ​ക​ർ​ക്ക് ഒ​രു പ​ശു​വി​ന് പ​ട്ട​യ ഭൂ​മി​യു​ടെ ഈ​ടി​ൻ​മേ​ൽ പ​ര​മാ​വ​ധി 24000 രൂ​പ​വ​രെ വാ​യ്പ അ​നു​വ​ദി​ക്കും. പ​ട്ട​യ​മി​ല്ലാ​ത്ത​വ​ർ​ക്ക് ഏ​ഴു ക​റ​വ​പ്പ​ശു​ക്ക​ളെ​ങ്കി​ലു​മു​ണ്ട​ങ്കി​ൽ പ​ര​മാ​വ​ധി 160,000 രൂ​പ​വ​രെ വാ​യ്പ ല​ഭി​ക്കു​ന്ന​താ​ണ് കെ​സി​സി പ​ദ്ധ​തി.
പ​ട്ട​യം ഈ​ടു​വ​ച്ചാ​ൽ നാ​ലു​ശ​ത​മാ​നം പ​ലി​ശ​നി​ര​ക്കി​ൽ ഇ​തി​ൽ കൂ​ടു​ക​ൽ തു​ക വാ​യ്പ ല​ഭി​ക്കാ​ൻ നി​ല​വി​ൽ ബു​ദ്ധി​മു​ട്ടി​ല്ല. അ​ല്ലാ​ത്ത​വ​ർ​ക്ക് പ​ശു​വി​നെ വാ​ങ്ങാ​ൻ വാ​യ്പ ല​ഭി​ക്കും. ഇ​തി​നാ​ലാ​ണ് കെ​സി​സി പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ ത​യാ​റാ​കാ​ത്ത​ത്. ഇ​തി​ന്‍റെ പേ​രി​ൽ ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​രെ പീ​ഡി​പ്പി​ക്കു​ന്ന ന​ട​പ​ടി​യി​ൽ​നി​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പി​ൻ​മാ​റ​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.