തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കാ​രെ സം​ര​ക്ഷി​ക്ക​ണം :ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്
Tuesday, August 11, 2020 9:51 PM IST
തൊ​ടു​പു​ഴ: ആ​റു​മാ​സ​ക്കാ​ല​മാ​യി കോ​വി​ഡും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും മൂ​ലം​തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്ക് പോ​കാ​ൻ സാ​ധി​ക്കാ​ത്ത 65 വ​യ​സി​ന് മു​ക​ളി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് വെ​ള്ളി​യാ​മ​റ്റം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.​സ​ർ​ക്കാ​രു​ക​ളു​ടെ കോ​വി​ഡ് നി​ർ​ദ്ദേ​ശം മൂ​ലം 65 വ​യ​സി​ന് മു​ക​ളി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു ജോ​ലി​ക്കും പോ​കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. മ​ണ്ഡലം പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് കു​റു​ന്തോ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​സ​ൻ കി​ഴ​ക്കേ​കു​ന്നേ​ൽ, ദീ​പ​ക് കാ​ണ്ടാ​വ​നം, സോ​ണി കി​ഴ​ക്കേ​ക്ക​ര, മോ​ഹ​ന​ൻ കോ​ഴി​പ്പ​ള്ളി, ബി​ന്ദു സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ടി​യ​ന്ത​ര സ​ഹാ​യം
ന​ൽ​ക​ണ​മെ​ന്ന്

കു​മ​ളി: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ കൃ​ഷി​നാ​ശം വ​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. പെ​രു​മ​ഴ​യി​ലും കാ​റ്റി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ സ്ഥ​ല​ത്തെ കൃ​ഷി ന​ശി​ച്ചി​ട്ടു​ണ്ട്. ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ത്യേ​ക പാ​ക്കേ​ജ് ത​യാ​റാ​ക്ക​ണ​മെ​ന്നും ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.