ജി​ല്ല​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ 10.13 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം
Thursday, August 13, 2020 9:55 PM IST
ഇ​ടു​ക്കി: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ജി​ല്ല​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ 10.13 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. ക​റ​വ​പ്പ​ശു -4, കി​ടാ​വ് - 1, കോ​ഴി-12, താ​റാ​വ് -200, തൊ​ഴു​ത്ത് - 20, കോ​ഴി​ഫാം - 1, ആ​ട്ടി​ൻ കൂ​ട് - 1, താ​റാ​വ് ഫാം - 1, ​പു​ൽ​കൃ​ഷി എ​ന്നി​ങ്ങ​നെ​യാ​ണ് ന​ഷ്ട​മു​ണ്ടാ​യ​ത്. വ​ണ്ണ​പ്പു​റം, മൂ​ന്നാ​ർ, ക​ട്ട​പ്പ​ന, കാ​ന്ത​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ശു​ക്ക​ൾ ച​ത്ത​ത്. അ​ടി​മാ​ലി, മ​റ​യൂ​ർ, ദേ​വി​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ തൊ​ഴു​ത്തു​ക​ൾ ത​ക​ർ​ന്നു. ക​ന്നു​കാ​ലി​ക​ൾ​ക്കാ​യി താ​ത്ക്കാ​ലി​ക തൊ​ഴു​ത്തു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ കേ​ര​ള ഫീ​ഡ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൊ​സൈ​റ്റി​ക​ളു​മാ​യി ചേ​ർ​ന്ന് കാ​ലി​ത്തീ​റ്റ എ​ത്തി​ച്ചു​ന​ൽ​കും. മൂ​ന്നാ​ർ, പു​റ്റ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 16 പ​ശു​ക്ക​ളും 23 ആ​ടു​ക​ളു​മാ​ണ് താ​ല്ക്കാ​ലി​ക ഷെ​ൽ​ട്ട​റു​ക​ളി​ൽ നി​ല​വി​ലു​ള്ള​ത്. വാ​ത്തി​ക്കു​ടി​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ കാ​ലി​ക​ൾ​ക്കാ​യും വ​കു​പ്പ് സൗ​ജ​ന്യ​മാ​യി കാ​ലി​ത്തീ​റ്റ ന​ൽ​കി.
കാ​ല​വ​ർ​ഷ​ക്കെ​ടു​തി ദു​രി​താ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ 50 ചാ​ക്ക് കാ​ലി​ത്തീ​റ്റ​യെ​ത്തി​ച്ച് അ​വ​ശ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്തു വ​രു​ന്നു.