അ​ശോ​ക​യി​ൽ മ​രം വീ​ണു; വൈ​ദ്യു​തി​യും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു
Friday, August 14, 2020 9:57 PM IST
ക​ട്ട​പ്പ​ന: ടൗ​ണി​ൽ അ​ശേ​ക ജം​ഗ്ഷ​നി​ൽ വ​നം​വ​കു​പ്പ് ഓ​ഫീ​സി​ന്‍റെ മു​ന്നി​ൽ നി​ന്നി​രു​ന്ന മ​രം വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് ഒ​ടി​ഞ്ഞു​വീ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു. മ​രം ഒ​ടി​ഞ്ഞു​വീ​ണ് ക​ട്ട​പ്പ​ന ടൗ​ണി​ൽ ഒ​രു​മ​ണി​ക്കൂ​ർ ഗ​താ​ഗ​ത​വും മു​ട​ങ്ങി.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റേ​മു​ക്കാ​ലോ​ടെ​യാ​ണ് വ​നം വ​കു​പ്പ് ഓ​ഫീ​സി​നു മു​ന്പി​ൽ റോ​ഡ​രി​കി​ലാ​യി നി​ന്നി​രു​ന്ന ത​ണ​ൽ മ​രം കാ​റ്റി​ൽ ഒ​ടി​ഞ്ഞു വീ​ണ​ത്. ടാ​ക്സി, ഓ​ട്ടോ സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്താ​ണ് മ​രം വീ​ണ​ത്.
പാ​ർ​ക്കു​ചെ​യ്തി​രു​ന്ന വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​തെ​ങ്കി​ലും അ​പ​ക​ടം ഒ​ഴി​വാ​യി. ഫ​യ​ർ ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.