ബൈ​ക്ക് ത​ടി​ലോ​റി​യി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Friday, August 14, 2020 9:57 PM IST
ക​ട്ട​പ്പ​ന: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് ത​ടി​ലോ​റി​ക്കു പി​ന്നി​ലി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. സ്വ​രാ​ജ് പ​ട​ന്ന​മാ​ക്ക​ൽ ജോ​സ​ഫി​ന്‍റെ (അ​പ്പ​ച്ച​ൻ) മ​ക​ൻ ഡോ​ണി (29) ആ​ണ് മ​രി​ച്ച​ത്. വ​ണ്ട​ൻ​മേ​ട് ആ​മ​യ​റി​നു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം.
ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.
മാ​താ​വ്: ലി​സി. ഭാ​ര്യ: അ​ൽ​ഫോ​ൻ​സ. ഒ​രു കു​ട്ടി​യു​ണ്ട്.

വീ​ട്ട​മ്മ പു​ഴ​യി​ൽ വീ​ണു മ​രി​ച്ചു

തൊ​ടു​പു​ഴ: തു​ണി ക​ഴു​കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി പു​ഴ​യി​ൽ വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. കാ​ളി​യാ​ർ വ​ട്ട​കു​ന്നേ​ൽ മേ​രി​യാ​ണ് (65) മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് കാ​ളി​യാ​ർ മു​പ്പ​ത്താ​റു ക​വ​ല​യ്ക്ക് സ​മീ​പം ആ​യി​രു​ന്നു സം​ഭ​വം. പു​ഴ​യി​ൽ കു​ളി​ക്കാ​നും തു​ണി ക​ഴു​കാ​നു​മെ​ത്തി​യ മേ​രി പു​ഴ​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം. ഇ​വി​ടെ കു​ളി​ക്കാ​ൻ എ​ത്തി​യ സ​മീ​പ​വാ​സി​യാ​ണ് ഇ​വ​രെ പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​ളി​യ​ർ എ​സ്ഐ വി. ​സി.​വി​ഷ്ണു കു​മാ​റി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​യി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ശേ​ഷം സം​സ്ക​രി​ക്കും. ത​നി​ച്ച് താ​മ​സി​ച്ചി​രു​ന്ന മേ​രി അ​വി​വാ​ഹി​ത​യാ​ണ്.