സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ഭ​വ​നം പി.​ജെ. ജോ​സ​ഫ് സ​ന്ദ​ർ​ശി​ച്ചു
Friday, August 14, 2020 10:02 PM IST
വെ​ട്ടി​മ​റ്റം: കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ലാ​ൻ​സ് നാ​യി​ക്ക് പി.​കെ. സ​ന്തോ​ഷ് കു​മാ​റി​ന്‍റെ വീ​ട്ടി​ൽ പി.​ജെ ജോ​സ​ഫ് എം​എ​ൽ​എ സ​ന്ദ​ർ​ശ​നം ന​ട​ത്തി. കാ​ർ​ഗി​ൽ യു​ദ്ധ​വി​ജ​യ​ത്തി​ന്‍റെ​യും വീ​ര​മൃ​ത്യു​വി​ന്‍റെ​യും 21ാം വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പി.​ജെ.​ജോ​സ​ഫ് സ​ന്തോ​ഷ്കു​മാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. പി.​കെ.​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ അ​ദ്ദേ​ഹം സ്മ​ര​ണാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യൂ, വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​ജ​ശേ​ഖ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​മോ​നി​ച്ച​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജി.​മോ​ഹ​ന​ൻ, പ​ഞ്ചാ​യ​ത്തം​ഗം രാ​ജു കു​ട്ട​പ്പ​ൻ, ജോ​സ് മാ​ത്യു, തോ​മ​സ് കു​ഴി​ഞ്ഞാ​ലി​ൽ, ബെ​ന്നി വെ​ട്ടി​മ​റ്റം, സോ​ണി തോ​മ​സ്, ഷാ​ജു കാ​ട​ങ്കാ​വി​ൽ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു

മു​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ
ഉ​ദ്ഘാ​ട​നം മാ​റ്റി

മു​ട്ടം: ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കാ​നി​രു​ന്ന മു​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​റ്റി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ​യും പ്ര​ള​യ​ക്കെ​ടു​തി​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​നം മാ​റ്റി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് മു​ട്ട​ത്ത് പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മ​ന്ദി​രം നി​ർ​മി​ച്ച​ത്.