മാ​ലി​ന്യ മു​ക്ത പു​റ​പ്പു​ഴ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, August 14, 2020 10:02 PM IST
വ​ഴി​ത്ത​ല: ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണം എ​ല്ലാ വീ​ടു​ക​ളി​ലും ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ലി​ന്യ​മു​ക്ത കേ​ര​ളം മാ​ലി​ന്യ മു​ക്ത പു​റ​പ്പു​ഴ പ​ദ്ധ​തി​യ്ക്ക് പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന് തു​ട​ക്കം കു​റി​ക്കും.
ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ നെ​ടി​യ​ശാ​ല വാ​ർ​ഡി​ൽ തു​ട​ക്കം കു​റി​ച്ച ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണം ഹ​രി​ത​ഗ്രാ​മം പ​ദ്ധ​തി​യു​ടെ അ​ടു​ത്ത ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ർ​മ പ​ദ്ധ​തി​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.
ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് 202021 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യി 20 ല​ക്ഷം രൂ​പ​യും, ശു​ചി​ത്വ മി​ഷ​ന്‍റെ വി​ഹി​ത​മാ​യി 11 ല​ക്ഷം രൂ​പ​യും മ​ഹാ​ത്മ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി 50ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ബ​യോ ക​ന്പോ​സ്റ്റ് ബി​ൻ, ബ​യോ ഡൈ​ജ​സ്റ്റ​ർ പോ​ട്ട് എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യാ​യ ഐ​ആ​ർ​ടി​സി പാ​ല​ക്കാ​ട് എ​ന്ന സ്ഥാ​പ​ന​മാ​ണ്.
ക​ന്പോ​സ്റ്റ് പി​റ്റ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത് മ​ഹാ​ത്മ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വ​ഴി​യാ​ണ്.
പി.​ജെ ജോ​സ​ഫ് എം​എ​ൽ​എ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കു​ട്ടി മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍ , ഹ​രി​ത​കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ ​ജി.​എ​സ്.​മ​ധു ,പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​നീ​ഷ് മാ​ത്യു, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ടോ​മി​ച്ച​ൻ മു​ണ്ടു​പാ​ലം, ബി​ന്ദു ബെ​ന്നി,സു​ജ സ​ലിം​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.