ക​ട്ട​പ്പ​ന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ആ​റു​കി​ലോ​ഗ്രാം തൂ​ക്ക​മു​ള​ള മു​ഴ നീ​ക്കം​ചെ​യ്തു
Wednesday, September 16, 2020 9:57 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭാ​ശ​യ​ത്തി​നു​ള​ളി​ലെ ആ​റു​കി​ലോ​ഗ്രാം തൂ​ക്ക​മു​ള​ള മു​ഴ നീ​ക്കം​ചെ​യ്തു. കു​മ​ളി അ​ന്യാ​ർ​തൊ​ളു ചെ​രു​വി​ള​പ്പു​ത്ത​ൻ​വീ​ട്ടി​ൽ വ​സ​ന്ത​യു​ടെ (51) വ​യ​റി​നു​ള​ളി​ലെ മു​ഴ​യാ​ണ് നീ​ക്കം​ചെ​യ്ത​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​പ്പോ​ൾ ശ​സ്ത്ര​ക്രി​യ ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന​റി​യി​ച്ച് വ​സ​ന്ത​യെ തി​രി​ച്ച​യ​ച്ചി​രു​ന്നു. ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും സ്കാ​നിം​ഗി​ൽ മു​ഴ​യു​ടെ വ​ലു​പ്പം കൂ​ടു​ത​ലാ​യി ക​ണ്ട​തി​നെ​തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ ത​യാ​റാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പു​തി​യ​താ​യി ആ​രം​ഭി​ച്ച ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ത​ല​വ​ൻ ഡോ. ​ജോ​സ​ൻ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.
ഗ​ർ​ഭാ​ശ​യ​ത്തി​ലും അ​ണ്ഡാ​ശ​യ​ത്തി​ലും വ​ലി​യ ഭാ​ര​മു​ള​ള മു​ഴ വ​ള​ർ​ന്ന​തോ​ടെ യാ​ത്ര​ചെ​യ്യാ​ൻ​പോ​ലും വി​ഷ​മ​ത്തി​ലാ​യി​രു​ന്നു വ​സ​ന്ത. വ​സ​ന്ത​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം ശ​സ്ത്ര​ക്രി​യാ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു. വ​സ​ന്ത​ക്ക് നാ​ലു​ദി​വ​സ​ത്തി​നു​ള​ളി​ൽ ആ​ശു​പ​ത്രി വി​ടാ​നാ​കു​മെ​ന്ന് ഡോ. ​ജോ​സ​ൻ വ​ർ​ഗീ​സ് പ​റ​ഞ്ഞു.