ഉ​മ്മ​ൻ​ചാ​ണ്ടി കോ​ള​നി​യു​ടെ സ്നേ​ഹാ​ദ​ര​വ്
Wednesday, September 16, 2020 10:00 PM IST
ചെ​റു​തോ​ണി: നി​യ​മ​സ​ഭാ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് ഒ​രു​മ​ണ്ഡ​ല​ത്തി​ൽ​ത​ന്നെ അ​ര​നൂ​റ്റാ​ണ്ടു പൂ​ർ​ത്തി​യാ​ക്കി​യ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് നാ​മ​ക​ര​ണം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ മ​ഴു​വ​ടി ഉ​മ്മ​ൻ​ചാ​ണ്ടി ഗ്രാം ​ട്രൈ​ബ​ൽ കോ​ള​നി​യി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ്നേ​ഹ​സം​ഗ​മം ഒ​രു​ക്കു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി യൂ​ത്തു​കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന കാ​ല​ത്ത് അ​ദ്ദേ​ഹം ഏ​റെ അ​ടു​പ്പം​പു​ല​ർ​ത്തി​യി​രു​ന്ന ക​രി​ന്പ​ൻ ജോ​സാ​ണ് കോ​ള​നി​ക്ക് ഉ​മ്മ​ൻ​ചാ​ണ്ടി കോ​ള​നി​യെ​ന്ന് പേ​രു ന​ല്കി​യ​ത്. ഈ ​കോ​ള​നി​യു​ടെ​യും ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ​യും സ​മ​ഗ്ര​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ഴും അ​ല്ലാ​ത്ത അ​വ​സ​ര​ങ്ങ​ളി​ലും ഉ​മ്മ​ൻ​ചാ​ണ്ടി പ്ര​ത്യേ​കം ശ്ര​ദ്ധ​ചെ​ലു​ത്തി​യി​ട്ടു​ണ്ട്. സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി കോ​ള​നി​യി​ൽ ഡി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വിവിധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തേ​സ​മ​യം ഉ​മ്മ​ൻ​ചാ​ണ്ടി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ കോ​ള​നി നി​വാ​സി​ക​ളോ​ടു സം​സാ​രി​ക്കും. തു​ട​ർ​ന്ന് ജി​ല്ലാ ആ​സ്ഥാ​ന​ത്ത് രാ​ജീ​വ്ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ​ടു​ക്കി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നു​വ​ദി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ആ​ദ​ര​സൂ​ച​ക​മാ​യി വാ​ഴ​ത്തോ​പ്പ് മ​ണ്ഡ​ലം ക​മ്മ​റ്റി സ​മ​ർ​പ്പി​ക്കു​ന്ന ഉ​പ​ഹാ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഏ​റ്റു​വാ​ങ്ങും.