വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, September 17, 2020 10:29 PM IST
മൂ​ല​മ​റ്റം : ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മൂ​ല​മ​റ്റ​ത്തെ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
പ​ഴ​കി​യ​തും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തു​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ പോ​ള​ശേ​രി​ൽ ട്രേ​ഡേ​ഴ്സ് എ​ന്ന സ്ഥാ​പ​നം അ​ധി​കൃ​ത​ർ അ​ട​പ്പി​ച്ചു. ഇ​വ​ർ​ക്ക് 5000 രൂ​പ പി​ഴ ചു​മ​ത്തി. കൂ​ടാ​തെ ഏ​ഴു ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. അ​സിസ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ.​പി.​ര​മേ​ശ് നേ​തൃ​ത്വം ന​ൽ​കി. ഭ​ക്ഷ്യ സു​ര​ക്ഷ ഓ​ഫീ​സ​ർ മാ​രാ​യ ഷം​സി​യ, ആ​ൻ​മേ​രി, അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​ആ​ർ.​ മ​ധു, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​സ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.