രാ​ജാ​ക്കാ​ട് കു​ത്തു​ങ്ക​ൽ റോ​ഡ​രി​കി​ൽ ഗ​ർ​ത്തം; അ​ധി​കൃ​ത​ർ മെ​റ്റ​ൽ കൂ​ന​യി​ട്ടു മ​റ​ച്ചു
Thursday, September 17, 2020 10:31 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് - കു​ത്തു​ങ്ക​ൽ റോ​ഡി​ൽ പാ​ന്പ​യ്ക്ക​ൽ ക​ലു​ങ്കി​നു സ​മീ​പം റോ​ഡ​രി​കി​ൽ അ​ഗാ​ധ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. ര​ണ്ട​ടി വ്യാ​സ​ത്തി​ലും നാ​ല​ടി​യോ​ളം ആ​ഴ​ത്തി​ലു​മു​ള്ള ഗ​ർ​ത്ത​മാ​ണു രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ എ​തി​ർ​വ​ശ​ത്തു​ള്ള ക​ൽ​ക്കെ​ട്ടി​നോ​ടു​ചേ​ർ​ന്ന് ര​ണ്ടു വ​ലി​യ കു​ഴി​ക​ൾ ര​ണ്ടു​വ​ർ​ഷം മു​ന്പ് രൂ​പ​പ്പെ​ട്ടി​രു​ന്നു.

കു​ഴി​ക​ൾ ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് റോ​ഡി​ന്‍റെ താ​ഴ്ഭാ​ഗ​ത്താ​യി നി​ർ​മി​ച്ച ക​രി​ങ്ക​ൽ​കെ​ട്ടു​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി​യ നി​ല​യി​ലാ​യി​രു​ന്നു. അ​തി​ന്‍റെ എ​തി​ർ​ഭാ​ഗ​ത്ത് ക​ലു​ങ്കി​നോ​ടു ചേ​ർ​ന്നു​ള്ള അ​പ്രോ​ച്ച് റോ​ഡി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്.

ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട സ്ഥ​ല​ത്ത് മെ​റ്റ​ൽ ഇ​റ​ക്കി ഗ​ർ​ത്തം മൂ​ടി കൂ​ന​യു​ണ്ടാ​ക്കി മ​റ​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര​വാ​ഹ​ന​ങ്ങ​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ൽ അ​ടി​ക്ക​ടി ഗ​ർ​ത്ത​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്കി റോ​ഡ് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.