പെ​ൻ​സ്റ്റോ​ക്ക് ചോ​ർ​ച്ച പ​രി​ഹ​രി​ച്ചു
Friday, September 18, 2020 10:15 PM IST
മൂ​ന്നാ​ർ: പ​ള്ളി​വാ​സ​ൽ പ​വ്വ​ർ ഹൗ​സി​ലേ​ക്കു​ള്ള പെ​ൻ​സ്റ്റോ​ക്ക്് പൈ​പ്പി​ന്‍റെ ചോ​ർ​ച്ച കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​രി​ഹ​രി​ച്ചു. പ​വ​ർ ഹൗ​സി​ന്‍റെ നൂ​റു മീ​റ്റ​ർ മു​ക​ൾ​ഭാ​ഗ​ത്തു​ള്ള വ​ലി​യ പൈ​പ്പി​നാ​യി​രു​ന്നു ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. പ​ന്നി​യാ​ർ പെ​ൻ​സ്റ്റോ​ക്ക്് ദു​ര​ന്തം ന​ട​ന്ന് പ​തി​മൂ​ന്നു​വ​ർ​ഷം പി​ന്നി​ട്ട ദി​വ​സ​മാ​ണ് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി പൈ​പ്പി​ൽ ഗു​രു​ത​ര​മാ​യ ചോ​ർ​ച്ച കാ​ണ​പ്പെ​ട്ട​ത്.
എ​ണ്‍​പ​തു​വ​ർ​ഷം പി​ന്നി​ടു​ന്ന പ​ള്ളി​വാ​സ​ൽ ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ പ​വർ ഹൗ​സി​ലേ​യ്ക്കു​ള്ള ഏ​റ്റ​വും വ​ലി​യ പൈ​പ്പ് ലൈ​നാ​ണി​ത്.
50 വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യാ​ണ് പെ​പ്പു​ക​ൾ​ക്കു​ള്ള​ത്. എ​ന്നാ​ൽ എ​ൻ​പ​തു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും പൈ​പ്പു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നോ ബ​ല​ക്ഷ​യം പ​രി​ശോ​ധി​ക്കു​ന്ന​തി​നോ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
ഇ​ത്ത​രം ചോ​ർ​ച്ച​ക​ൾ ഉ​ണ്ടാ​കു​ന്പോ​ൾ മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ അ​റ്റ​കു​റ്റ​പ്പ​ണി​യു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​തെ​ന്ന് ആ​ക്ഷ​പ​മു​ണ്ട്. 2007ലാ​ണ് എ​ട്ട് പേ​രു​ടെ മ​ര​ണ​ത്തി​ന​ട​യാ​ക്കി​യ പ​ന്നി​യാ​ർ പെ​ൻ​സ്റ്റോ​ക്ക് ദു​ര​ന്ത ന​ട​ന്ന​ത്. ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ ഒ​രാ​ളെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. അ​ന്ന് ആ​റ് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും, മു​പ്പ​ത്തി​ര​ണ്ട് വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​രു​ന്നു.