സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത കേ​സ്: ഒ​രാ​ൾകൂ​ടി അ​റ​സ്റ്റി​ൽ
Friday, September 18, 2020 10:17 PM IST
അ​ടി​മാ​ലി: എ​എ​സ്ഐ​യു​ടെ മ​ക​നെ ക​ബ​ളി​പ്പി​ച്ച് 18 പ​വ​ൻ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ കൂ​ടി പോ​ലീ​സ് പി​ടി​യി​ലാ​യി. മ​ന്നാ​ങ്കാ​ല പു​ത്തേ​ത്ത് നി​ഖി​ലി (22) നെ​യാ​ണ് സി​ഐ അ​നി​ൽ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​റ​ണാ​കു​ള​ത്തു നി​ന്നും പി​ടികൂ​ടി​യ​ത്. ​കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ മാ​ങ്ക​ട​വ് സ്വ​ദേ​ശി നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. ഒ​രാ​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​റ​ണാ​കു​ളം വെ​സ്റ്റ് ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യു​ടെ അ​ടി​മാ​ലി​യി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ജ​നു​വ​രി 27 ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ൽ നി​ന്നും 18 പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​മാ​യ​താ​യി കാ​ട്ടി എ​എ​സ്ഐ അ​ടി​മാ​ലി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കേ​സെടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണം ക​ണ്ടി​ല്ല. പി​ന്നീ​ട് എ​എ​സ്ഐ​യു​ടെ ഒ​ൻ​പ​താം ​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മ​ക​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കേ​സി​ന് തു​ന്പു​ണ്ടാ​യ​ത്. പ്ര​തി​ക​ൾ പ്ര​ലോ​ഭി​പ്പി​ച്ച് കൗ​മാ​ര​ക്കാ​ര​നെ ഉ​പ​യോ​ഗി​ച്ച് സ്വ​ർ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി. 10 പ​വ​ൻ സ്വ​ർ​ണം നേ​ര​ത്തെ​യും മൂ​ന്നു പ​വ​ൻ സ്വ​ർ​ണം ഇന്നലെയും കണ്ടെടുത്തു.