കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി
Friday, September 18, 2020 10:18 PM IST
തൊ​ടു​പു​ഴ: കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ന് കൂ​ടി കോ​വി​ഡ്. ഡി​പ്പോ​യി​ലെ 98 ജീ​വ​ന​ക്കാ​രെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക്കി​യി​രു​ന്നു. ഇ​തി​ൽ പോ​യി​ന്‍റ് ഡ്യൂ​ട്ടി​യി​ലു​ള്ള ജീ​വ​ന​ക്കാ​രി​ലൊ​രാ​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​ദ്ദേ​ഹ​ത്തി​ന് നി​ര​വ​ധി പേ​രു​മാ​യി സ​ന്പ​ർ​ക്കമുണ്ട്. സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്ന് അ​റി​യി​ച്ച​താ​യി ഡി​ടി​ഒ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​ം ഒ​രു ക​ണ്ട​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രി​കരിച്ചി​രു​ന്നു. തു​ട​ർ​ന്ന് ഡി​പ്പോ അ​ട​ച്ചി​ട്ട് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യാ​ണ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത്.