ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഏ​ഴു​പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Wednesday, September 23, 2020 10:39 PM IST
ക​രി​മ​ണ്ണൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ ഏ​ഴു​പേ​ർ​ക്കു​കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ അ​ഞ്ചു​പേ​ർ ഒ​രു​കു​ടും​ബ​ത്തി​ലു​ള്ള​വ​രാ​ണ്. ക​രി​മ​ണ്ണൂ​ർ പ​ള്ളി​ക്കു സ​മീ​പ​ത്തെ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന സ്ത്രീ​ക്കും ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നും മൂ​ന്നു മ​ക്ക​ൾ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ 15 പേ​രു​ണ്ട്.

മ​റ്റു ര​ണ്ടു സ്ത്രീ​ക​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് രോ​ഗം പി​ടി​കൂ​ടി​യ​തെ​ന്നാ​ണ് നി​ഗ​മ​നം. പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യ 65-ഓ​ളം പേ​രു​ടെ ഫ​ലം ഇ​നി​യും ല​ഭി​ക്കാ​നു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ മു​ട്ട​ത്തെ ചി​കി​ൽ​സാ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.