എ​സ്ഐ​ക്കെ​തി​രെ​യു​ള്ള പ​രാ​തി​യി​ൽ ന​ട​പ​ടി​യി​ല്ല: സി​ഐ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച്
Thursday, September 24, 2020 10:02 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി എ​സ്ഐ​ക്കെ​തി​രെ നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ഇ​ടു​ക്കി സി​ഐ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. ഇ​തു​സം​ബ​ന്ധി​ച്ച് നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് ആ​ലോ​ച​നാ​യോ​ഗം ചേ​രും. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​തോ​ണി വ്യാ​പാ​ര​ഭ​വ​നി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്.
വി​വി​ധ വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ എ​ന്നി​വ​രെ​ല്ലാം ജി​ല്ലാ പോ​ലി​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ക്ര​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന എ​സ്ഐ​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വീ​ക​രി​ച്ചി​ട്ടു​ള​ള​തെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വ്യാ​പാ​ര സം​ഘ​ന നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.