ചി​ത്തി​ര​പു​രം ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ സ്ഥ​ലം നി​ർ​മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്
Friday, September 25, 2020 10:01 PM IST
അ​ടി​മാ​ലി: ചി​ത്തി​ര​പു​രം സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന ന​ട​പ​ടി ത​ട​സ​പ്പെ​ട്ടു. ആ​ശു​പ​ത്രി​യു​ടെ ഭൂ​മി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് യോ​ഗ്യ​മ​ല്ലെ​ന്നും മ​റ്റൊ​രി​ട​ത്ത് സ്ഥ​ലം ക​ണ്ടെ​ത്തി ന​ൽ​ക​ണ​മെ​ന്നും അ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ക​ത്തു​ന​ൽ​കി.
ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ല​ഭി​ച്ച​ത്. ഇ​തോ​ടെ 55 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു. 300 കി​ട​ക്ക​ക​ളോ​ടെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും​വി​ധം പു​തി​യ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ക്ര​മീ​ക​രിക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്.
55 കോ​ടി രൂ​പ​യാ​ണ് പു​തി​യ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി വ​ക​യി​രു​ത്തി​യി​രു​ന്ന​ത്. ഇ​തി​ൽ 35 കോ​ടി രൂ​പ നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്കും ശേ​ഷി​ക്കു​ന്ന തു​ക ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും ചെ​ല​വ​ഴി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്ന​ത്. 13 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ചി​ത്തി​ര​പു​രം ക​മ്യു​ണി​റ്റി സെ​ന്‍റ​റി​നു​ള്ള​ത്.
ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ ക​ന്പ​നി സോ​യി​ൽ ടെ​സ്റ്റും കെ​ട്ടി​ട​ത്തി​ന്‍റെ പ്ലാ​നും എ​സ്റ്റി​മേ​റ്റും പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ പ്ര​തി​സ​ന്ധി. ഇ​വി​ടെ അ​നു​വ​ദി​ച്ച അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി അ​ടി​മാ​ലി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.
പാ​രി​സ്ഥി​തി​ക പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി ആ​ശു​പ​ത്രി വി​ക​സ​നം മു​ട​ങ്ങു​ന്പോ​ൾ നി​ല​വി​ലു​ള്ള ആ​ശു​പ​ത്രി​യോ​ടു​ചേ​ർ​ന്ന് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ നി​ര​വ​ധി ബ​ഹു​നി​ല റി​സോ​ർ​ട്ടു​ക​ളും വ​ലി​യ കെ​ട്ടി​ട​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്.