കോ​ണ്‍​ക്രീ​റ്റ് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, September 25, 2020 10:01 PM IST
രാ​ജാ​ക്കാ​ട്: മു​ല്ല​ക്കാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജാ​ക്കാ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള കോ​ണ്‍​ക്രീ​റ്റ് റോ​ഡ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
നാ​ട്ടു​കാ​ർ ന​ട​ത്തി​യ സ​മ​ര​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 5.72 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ത്. വാ​ർ​ഡ് മെ​ന്പ​ർ ബെ​ന്നി പാ​ല​ക്കാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ബേ​ബി​ലാ​ൽ, എം.​പി. ജോ​സ്, സി.​ജി. ന​ന്ദ​കു​മാ​ർ, സി.​ടി. ജോ​സ്, ബി​ജു കൂ​ട്ടു​പു​ഴ, ജോ​ർ​ജ് തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ, ജോ​സ് മു​ണ്ട​നാ​ട്ട്, തോ​മ​സ് ച​ക്കാ​ങ്ക​ൽ, ജോ​സ് കൊ​ച്ചു​പു​ര, ബെ​ന്നി ക​ല്ലി​ടു​ന്പി​ൽ, ഒ.​ബി. സി​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

ഇ​ടു​ക്കി: ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി ഗ​വ. ഐ​ടി​ഐ​യി​ൽ ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ (ര​ണ്ടു​വ​ർ​ഷം), ഡെ​സ്ക് ടോ​പ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി 30-ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നീ​ട്ടി. ഓ​ണ്‍​ലൈ​ൻ ആ​യി https://itiadmissions.kerala.gov.in, https://det.kerala.gov.in/iti-admissions-2020 എ​ന്നീ വെ​ബ്സൈ​റ്റു​ക​ൾ മു​ഖേ​ന അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 0482 238038, 9539348420, 9895904350