എ​സ് സി ​കോ​ള​നി​ക​ളി​ൽ ഒ​രു​കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ
Saturday, September 26, 2020 10:31 PM IST
ഉ​പ്പു​ത​റ: പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ലാ​ണ്‍​ഡ്രം എ​സ് സി ​കോ​ള​നി​യി​ലും മൂ​ങ്ക​ലാ​ർ കു​രി​ശു​മ​ല എ​സ് സി ​കോ​ള​നി​യി​ലും ഒ​രു​കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി. എ​സ് സി ​വ​കു​പ്പ് ദ​ത്തെ​ടു​ത്ത കോ​ള​നി​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തി​ലെ ലാ​ണ്‍​ഡ്രം എ​സ് സി ​കോ​ള​നി​യി​ൽ ക​മ്യൂ​ണി​റ്റി ഹാ​ൾ, വി​ശ്ര​മ​കേ​ന്ദ്രം, അ​ഴു​ക്കു​ചാ​ൽ, റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ്, സോ​ളാ​ർ ലൈ​റ്റ് എ​ന്നി​വ​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്. വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ങ്ക​ലാ​ർ കു​രി​ശു​മ​ല എ​സ് സി ​കോ​ള​നി​യി​ൽ ക​മ്യൂ​ണി​റ്റി ഹാ​ൾ, അ​യ്യ​പ്പ​ൻ​കു​ട്ടി - പൂ​മ​രം, പൂ​മ​രം - പ​ര​മ​ശി​വ​ൻ റോ​ഡു​ക​ൾ, കു​രി​ശു​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി, ന​ട​പ്പാ​ത, വൈ​ദ്യു​തീ​ക​ര​ണം എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​വു​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

മൂ​ങ്ക​ലാ​ർ കു​രി​ശു​മ​ല​യി​ലെ 150 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട​ടി ന​ട​പ്പാ​ത മാ​ത്ര​മാ​യി​രു​ന്നു ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ട്ട​ടി വീ​തി​യി​ൽ റോ​ഡ് നി​ർ​മി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​യി. പ​ട്ടി​ക​ജാ​തി വ​കു​പ്പി​ന്‍റെ അം​ബ​ദ്ക​ർ ഗ്രാ​മ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് കോ​ള​നി​ക​ള ദ​ത്തെ​ടു​ത്ത​ത്. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ നി​ർ​മി​തി​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ കോ​ള​നി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ട്ടി​ക​ജാ​തി വ​കു​പ്പ് മ​ന്ത്രി എ.​കെ. ബാ​ല​ൻ 29-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.