ടൗ​ണി​ലെ വെ​ള്ള​ക്കെ​ട്ട്: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന്
Saturday, September 26, 2020 10:31 PM IST
ചെ​റു​തോ​ണി: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു സൃ​ഷ്ടി​ച്ച് ചെ​റു​തോ​ണി ടൗ​ണി​ൽ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട്. ഇ​ടു​ക്കി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്ത് റോ​ഡി​ൽ രൂ​പം​കൊ​ണ്ട ഗ​ർ​ത്ത​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​താ​ണ് ദു​രി​തം സൃ​ഷ്ടി​ക്കു​ന്ന​ത്.
വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ കു​ഴി​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ളി​ലേ​ക്ക് തെ​റി​ക്കു​ക​യാ​ണ്. കാ​ൽ​ന​ട യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രും ചെ​ളി​വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഹോ​ട്ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​വാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

തൊ​ടു​പു​ഴ -കു​മ​ളി സം​സ്ഥാ​ന​പാ​ത​യി​ൽ​നി​ന്നും പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​നി​ന്നു​മാ​ണ് വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി​യ റോ​ഡാ​ണ് ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.