കെഎസ് യുവിന്‍റെ 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സ​സ​മ​രം ഇ​ന്ന്
Sunday, September 27, 2020 10:13 PM IST
തൊ​ടു​പു​ഴ : കെ.​എ​സ്.​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സ സ​മ​രം ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കും. പി​ണ​റാ​യി സ​ർ​ക്കാ​ർ രാ​ജി​വ​യ്ക്കു​ക, ജ​ന​പ​ക്ഷ സ​മ​ര​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പോ​ലീ​സ് ന​ര​നാ​യാ​ട്ട് അ​വ​സാ​നി​പ്പി​ക്കു​ക, പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളോ​ടു​ള്ള സ​ർ​ക്കാ​ർ വ​ഞ്ച​ന അ​വ​സാ​നി​പ്പി​ക്കു​ക, സ്വ​കാ​ര്യ സ്വാ​ശ്ര​യ സ്കൂ​ൾ, കോ​ള​ജ് മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ കൊ​റോ​ണ​ക്കാ​ല​ത്തെ ഫീ​സ് കൊ​ള്ള അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മാ​പ​നം നാ​ളെ രാ​വി​ലെ 10 ന് ​കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യ്.​കെ.​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.