മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഏ​ഴു ദി​വ​സം പൂ​ട്ടും
Sunday, September 27, 2020 10:15 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഏ​ഴു ദി​വ​സ​ത്തേ​ക്ക് പൂ​ട്ടി​യി​ടു​മെ​ന്ന് സെ​ക്ര​ട്ടി അ​ജി​ത്ത് കു​മാ​ർ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച പ​ഞ്ചാ​യ​ത്തി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് - 19 സ്ഥീ​രീ​ക​രി​ക്കു​ക​യും ഞാ​യ​റാ​ഴ്ച വ​രെ ഓ​ഫീ​സ് അ​ട​ച്ചി​ടു​ക​യും ചെ​യ്തി​രു​ന്നു.
തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് -19 റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഒ​രാ​ഴ്ച​ത്തേ​ക്കു​കൂ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​യ്ക്കു​ന്ന​ത്. ഇ​ല​ക്ഷ​ൻ സം​ബ​ന്ധി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ൽ ഇ​ല്ലാ​ത്ത​വ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
വ്യാ​ഴാ​ഴ്ച ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ര​ണ്ടാം ദി​ന​ത്തി​ൽ മൂ​ന്നു​പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​തി​ക​രി​ച്ച​തോ​ടെ​യാ​ണ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ൽ, ഒ​രു ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​ട​ച്ചി​ട്ടി​രു​ന്ന മൂ​ന്നാ​ർ വൈ​ൽ​ഡ് ലൈ​ഫ് കാ​ര്യാ​ല​യം തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഓ​ഫീ​സി​ലെ മ​റ്റു ജീ​വ​ക്കാ​ന​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന നെ​ഗ​റ്റീ​വ് ആ​യ​തോ​ടെ​യാ​ണ് ഓ​ഫീ​സ് തു​റ​ക്കു​ന്ന​ത്.