അ​ര​നൂ​റ്റാ​ണ്ടു​കാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മം! വാ​ഴ​ത്തോ​പ്പി​ലും ക​ഞ്ഞി​ക്കു​ഴി​യി​ലും പ​ട്ട​യം ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​യി
Wednesday, September 30, 2020 11:18 PM IST
ചെ​റു​തോ​ണി: അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യു​ള്ള കു​ടി​യേ​റ്റ ജ​ന​ത​യു​ടെ കാ​ത്തി​രി​പ്പി​നു വി​രാ​മ​മാ​കു​ന്നു. വാ​ഴ​ത്തോ​പ്പി​ലും ക​ഞ്ഞി​ക്കു​ഴി​യി​ലും പ​ട്ട​യം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി.

ഇ​ടു​ക്കി താ​ലൂ​ക്കി​ലെ ഇ​ടു​ക്കി, ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജു​ക​ളി​ലെ കു​ടി​യേ​റ്റ​ക്കാ​ർ​ക്കാ​ണ് ഭൂ​മി​ക്കു​മേ​ലു​ള്ള അ​വ​കാ​ശം പ​തി​ച്ചു​ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​യി​രി​ക്കു​ന്ന​ത്. 1964-ലെ ​ഭൂ​മി പ​തി​വ് ച​ട്ട​മ​നു​സ​രി​ച്ചാ​ണ് ഇ​വി​ടെ പ​ട്ട​യം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. വ​നം വ​കു​പ്പി​ന്‍റെ ജെ​ണ്ട​ക്ക് പു​റ​ത്തു​ള്ള പ​ട്ടി​ക​ജാ​തി, വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ൾ​പ്പെ​ടെ പ​ട്ട​യം ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വ​നം-​റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത 01-06-1971-നു​മു​ന്പ് കു​ടി​യേ​റി​യ​തു​മാ​യ ഭൂ ​ഉ​ട​മ​ക​ൾ​ക്ക് പ​ട്ട​യം ല​ഭി​ക്കും.

നാ​ലു​മാ​സം മു​ന്പ് ക​രി​മ​ണ്ണൂ​ർ ഭൂ​മി​പ​തി​വ് ഓ​ഫീ​സി​നു കീ​ഴി​ൽ​വ​രു​ന്ന വ​ണ്ണ​പ്പു​റം, ക​രി​മ​ണ്ണൂ​ർ, ഉ​ടു​ന്പ​ന്നൂ​ർ, കു​ട​യത്തൂ​ർ, അ​റ​ക്കു​ളം, വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ട്ട​യം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ട്ട​യം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച അ​തേ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കനു​സൃ​ത​മാ​യി ഇ​ടു​ക്കി, ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജു​ക​ളി​ലും പ​ട്ട​യം ന​ൽ​ക​ണ​മെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ശി​പാ​ർ​ശ പ​രി​ഗ​ണി​ച്ചാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​വി​ല്ലേ​ജു​ക​ളി​ലെ കു​ടി​യേ​റ്റ ജ​ന​ത​യ്ക്ക് പ​ട്ട​യം ന​ൽ​കാ​ൻ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജി​ലേ​ക്ക് സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്കാ​യി മൂ​ന്നു സ​ർ​വേ സം​ഘ​ത്തെ​യും ഇ​ടു​ക്കി വി​ല്ലേ​ജി​ലേ​ക്ക് ര​ണ്ടു സം​ഘ​ത്തെ​യും നി​യോ​ഗി​ച്ച​താ​യി ത​ഹ​സീ​ൽ​ദാ​ർ പ​റ​ഞ്ഞു.

വാ​ഴ​ത്തോ​പ്പ്, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​യ്യാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്കാ​ണ് ഇ​നി​യും പ​ട്ട​യം ല​ഭി​ക്കാ​നു​ള്ള​ത്. ക​രി​മ​ണ്ണൂ​ർ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം 1500 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​രു​പ​തി​നാ​യി​രം പ​ട്ട​യ​വും​കൂ​ടി കൊ​ടു​ത്തു​തീ​ർ​ത്ത് അ​ര​ല​ക്ഷം പ​ട്ട​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ഫ​യ​ൽ നീ​ക്ക​ങ്ങ​ളും സ​ർ​വേ ന​ട​പ​ടി​ക​ളും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ ന​ട​ത്തി​യി​ട്ടു​ള്ള വേ​ഗ​ത​യാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ത്ത​ര​വി​റ​ങ്ങു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ട്.