കു​റ​ഞ്ഞവി​ല​യു​ടെ മു​ദ്ര​പ​ത്ര ല​ഭ്യ​ത ഉ​റ​പ്പുവ​രു​ത്ത​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം.
Thursday, October 1, 2020 10:03 PM IST
തൊ​ടു​പു​ഴ: സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​മാ​യ കു​റ​ഞ്ഞ വി​ല​യ്ക്കു​ള്ള മു​ദ്ര​പ​ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗം തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക് വാ​ട​കചീ​ട്ട്, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് കു​റ​ഞ്ഞ​ത് നൂ​റ് രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​മാ​ണ് വേ​ണ്ട​ത്.​ തൊ​ടു​പു​ഴ താ​ലൂ​ക്കി​ലെ സ​ർ​ക്കാ​ർ ട്ര​ഷ​റി​ക​ളി​ലൊ​ന്നും 500, 100, 50, 20, 10 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.​ ജ​ന​ന മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മ​റ്റ് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​ലും ആ​യി​രം രൂ​പ വി​ല​യു​ള്ള മു​ദ്ര​പ​ത്രം വാ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ് മാ​സ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന​ത്. കു​റ​ഞ്ഞ മൂ​ല്യ​ത്തി​ന്‍റെ മു​ദ്ര​പ​ത്ര​ങ്ങ​ൾ ഒ​രു ട്ര​ഷ​റി​യി​ലും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.​
മാ​സ​ങ്ങ​ളാ​യി സ്റ്റാ​ന്പ് ഡി​പ്പോ​യി​ൽ നി​ന്നും ആ​വ​ശ്യ​മാ​യ മു​ദ്ര​പ​ത്ര​ങ്ങ​ൾ ട്ര​ഷ​റി​ക​ളി​ൽ എ​ത്തു​ന്നി​ല്ല എ​ന്നാ​ണ് ട്ര​ഷ​റി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.​ ഇ​ക്കാ​ര്യ​ത്തി​ൽ ധ​ന​കാ​ര്യവ​കു​പ്പി​ന്‍റെ സ​ത്വ​ര ശ്ര​ദ്ധ ഉ​ണ്ടാ​ക​ണ​മെ​ന്നും പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.​
നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പ്ര​ഫ കെ.​ഐ.​ആ​ന്‍റ​ണി, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, മാ​ത്യു വാ​രി​കാ​ട്ട്, ബെ​ന്നി പ്ലാ​ക്കൂ​ട്ടം എന്നിവർ പ്രസംഗിച്ചു.