വ​ണ്ടി​പ്പെ​രി​യാ​ർ മേ​ഖ​ല​യി​ൽ 19 പേ​ർ​ക്ക് കോ​വി​ഡ്
Thursday, October 1, 2020 10:05 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാർ മേഖലയിൽ 135 പേ​രി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 19 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു.
ഒ​ന്പ​താം വാ​ർ​ഡി​ൽ എ​ട്ടു​പേ​ർ​ക്കും ആ​റാം വാ​ർ​ഡി​ൽ ആ​റു​പേ​ർ​ക്കും അ​ഞ്ചാം വാ​ർ​ഡി​ൽ ഒ​രാ​ൾ​ക്കും ഏ​ഴാം വാ​ർ​ഡി​ൽ ര​ണ്ടു​പേ​ർ​ക്കും 19-ാം വാ​ർ​ഡി​ൽ ര​ണ്ടു​പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ടൗ​ണി​ൽ​നി​ന്നും കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​ത് കൂ​ടു​ത​ൽ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.