കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പ്ര​വ​ർ​ത്ത​ക​രും ജോ​സ​ഫി​നൊ​പ്പം
Sunday, October 18, 2020 12:12 AM IST
തൊ​ടു​പു​ഴ: ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം യു​ഡി​എ​ഫ് വി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും 250-ഓ​ളം പ്ര​വ​ർ​ത്ത​ക​രും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി തോ​മ​സ് കാ​ട്ടു​പാ​ല​ത്തി​ൽ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ മ​നു​പ്ര​സാ​ദ്, ബി​ജു ജോ​ണ്‍ കാ​ലാ​പ​റ​ന്പി​ൽ, ജെ​യി​ൻ സെ​ബാ​സ്റ്റ്യ​ൻ വാ​ഴ​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രാ​ണ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ൽ ചേ​രു​ന്ന​ത്.

ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ ജോ​സ് പ​ക്ഷം വി​ട്ട് പി.​ജെ. ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​താ​യും ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​യു​മാ​യി യോ​ജി​ക്കു​ന്ന​ത​ല്ല പാ​ർ​ട്ടി​യു​ടെ ന​യ​ങ്ങ​ളെ​ന്ന് ജോ​യി കാ​ട്ടു​പാ​ലം പ​റ​ഞ്ഞു. കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ചി​ട്ട് 52 വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ ഇ​ക്കാ​ല​യ​ള​വ് മു​ഴു​വ​ൻ യു​ഡി​എ​ഫാ​ണ് ഭ​ര​ണം ന​ട​ത്തി​യ​ത്. കാ​ർ​ഷി​ക, പ​ട്ട​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി യു​ഡി​എ​ഫ് സം​ര​ക്ഷി​ക്കു​ന്ന റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളോ​ട് കാ​ണി​ച്ച അ​നീ​തി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജോ​യി തോ​മ​സ് കാ​ട്ടു​പാ​ല​ത്തി​ൽ, മു​ൻ എം​എ​ൽ​എ മാ​ത്യു സ്റ്റീ​ഫ​ൻ, ജോ​യി കൊ​ച്ചു​ക​രോ​ട്ട്, നോ​ബി​ൾ ജോ​സ​ഫ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.