അ​ന്നം മു​ട്ടാ​തി​രി​യ്ക്കാ​ൻ അ​റ്റ കൈ: ​ക​ട​ക​ൾ തു​റ​ന്നെ​ങ്കി​ലും വ​രു​മാ​നം തു​ച്ഛം
Sunday, October 18, 2020 10:11 PM IST
ടി.​പി.​ സ​ന്തോ​ഷ്കു​മാ​ർ

ക​ട​ക്കെ​ണി​യി​ൽ നി​ന്ന് ക​ര​ക​യ​റാ​ൻ മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല, ക​ടം പെ​രു​കി ഇ​നി മു​ന്നോ​ട്ടു പോ​കാ​നു​മാ​കി​ല്ല. ​ചെ​റി​യ രീ​തി​യി​ൽ ന​ട​ത്തിവ​രു​ന്ന ക​ച്ച​വ​ടം നി​ർ​ത്തി​യാ​ൽ ക​ടം വാ​ങ്ങി​യ​വ​ർ വീ​ടു തേ​ടിവ​രും. രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ ക​ട തു​റ​ന്നു വ​ച്ചി​രു​ന്നാ​ൽ വാ​ട​ക ന​ൽ​കാ​ൻ പോ​ലു​മു​ള്ള വ്യാ​പാ​രം ന​ട​ക്കി​ല്ല. പി​ന്നെ​ങ്ങി​നെ കു​ടും​ബം മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​നാ​വും. ഈ ​കോ​വി​ഡ് കാ​ല​ത്ത് ഓ​രോ ചെ​റു​കി​ട വ്യാ​പാ​രി​യു​ടെ​യും അ​വ​സ്ഥ ഇ​തി​ൽനി​ന്നും വ്യ​ത്യ​സ്ത​മ​ല്ല. ക​ന​ത്ത ക​ട​ക്ക​ണി​യി​ൽ​പ്പെ​ട്ട പ​ല ക​ച്ച​വ​ട​ക്കാ​രും ഇ​പ്പോ​ൾ ത​ന്നെ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. പ​ല​രും ക​ട​യ​ട​ച്ചി​ട്ട് ക​ടം തീ​ർ​ക്കാ​നും കു​ടും​ബം പു​ല​ർ​ത്താ​നു​മാ​യി മ​റ്റു ജോ​ലി​ക​ൾ തേ​ടി​പോ​കു​ന്നു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കും സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ സം​സ്ഥാ​ന​ത്തെ ചെ​റു​കി​ട വ്യ​പാ​രമേ​ഖ​ല​യെ പി​ടി​ച്ചുനി​ർ​ത്താ​ൻ സ​ർ​ക്കാ​ർ യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. 2018-ലെ ​മ​ഹാ പ്ര​ള​യ​കാ​ല​ത്ത് തു​ട​ങ്ങി​യ വ്യാ​പാ​ര മാ​ന്ദ്യ​മാ​ണ് ഇ​പ്പോ​ഴും മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​ത്.

കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്
ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല

എ​ണ്‍​പ​ത് ശ​ത​മാ​ന​ത്തോ​ളം നാ​മ​മാ​ത്ര ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രാ​ണ് ഓ​രോ ടൗ​ണു​ക​ളി​ലെ വ്യാ​പാ​ര മേ​ഖ​ല​യി​ലും ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ക​ട തു​റ​ക്കാ​നു​ള്ള ലൈ​സ​ൻ​സ് മു​ത​ൽ വാ​ട​ക, വൈ​ദ്യു​തി, തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം ഉ​ൾ​പ്പെ​ടെ സ്ഥാ​പ​നം ന​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ൻ വ​ലി​യ തു​ക ത​ന്നെ ഇ​തി​ൽ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ൽ നി​ന്നും ക​ണ്ടെ​ത്ത​ണം.
എ​ന്നാ​ൽ കോ​വി​ഡ് മ​ഹാ​മാ​രി രാ​ജ്യ​ത്തെ പി​ടി​ച്ചു​ല​ച്ചു തു​ട​ങ്ങി​യ​തോ​ടെ ചെ​റു​കി​ട നാ​മ​മാ​ത്ര ക​ച്ച​വ​ട​ക്കാ​ർ ദു​രി​ത​ത്തി​ന്‍റെ ക​യ്പു​നീ​ർ കു​ടി​ച്ചു തു​ട​ങ്ങി. കോ​ൾ​ഡ് സ്റ്റോ​റേ​ജു​ക​ൾ. ഡി​ടി​പി സെ​ന്‍റ​റു​ക​ൾ, ഇ​ന്‍റ​ർ​നെ​റ്റ് ക​ഫേ, കോ​ഫി- കൂ​ൾ​ബാ​റു​ക​ൾ, ഐ​സ്ക്രീം പാ​ർ​ല​റു​ക​ൾ, ഡ്രൈ​ക്ലീ​നിം​ഗ് സ്ഥാ​പ​നം, ഫ്ള​വ​ർ​മാ​ർ​ട്ട്, ടെ​യ്‌ലറിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ, ചെ​റു​കി​ട വ​സ്ത്ര വ്യാ​പാ​ര ശാ​ല​ക​ൾ, പേ​പ്പ​ർ​മാ​ർ​ട്ടു​ക​ൾ, ഓ​യി​ൽ-​ഫ്ള​വ​ർ മി​ല്ലു​ക​ൾ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ പ്പെടു​ന്ന ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ൾ കോ​വി​ഡ് കാ​ല​ത്ത് അ​ട​ച്ചു പൂ​ട്ടു​ക​യോ ഇ​തി​ന്‍റെ വ​ക്കി​ലെ​ത്തു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​സ​ന്ധി​യി​ൽ നി​ന്നും എ​ന്നു ക​ര ക​യ​റാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യും ഇ​വ​ർ​ക്ക് ന​ഷ്ട​മാ​യി. ചി​ല​ർ പ്ര​തി​സ​ന്ധി മാ​റു​ന്പോ​ൾ തു​റ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ സ്ഥാ​പ​നം പൂ​ട്ടി​യി​ട്ട് കൈ​യി​ൽ നി​ന്നും പ​ണ​മെ​ടു​ത്ത് വാ​ട​ക ന​ൽ​കി വ​രു​ന്നു​ണ്ട്.

അ​ന്നം ന​ൽ​കി​യ​വ​രു​ടെ
അ​ന്ന​വും മു​ട്ടു​ന്നു

ഹോ​ട്ട​ൽ, റെ​സ്റ്റോ​റ​ന്‍റ് വ്യ​വ​സാ​യ​മാ​ണ് ഈ ​കോ​വി​ഡ് കാ​ല​ത്ത് വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന വ്യാ​പാ​ര മേ​ഖ​ല. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ അ​ട​ച്ചു പൂ​ട്ടി​യ​ത് നൂ​റു ക​ണ​ക്കി​ന് ചെ​റു​തും വ​ലു​തു​മാ​യ ഹോ​ട്ട​ലു​ക​ളാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് അ​ന്നം ന​ൽ​കി​യി​രു​ന്ന​വ​ർ​ക്ക് ഇ​ന്ന് അ​ന്ന​ത്തി​നാ​യി മ​റ്റ് തൊ​ഴി​ലു​ക​ൾ തേ​ടി പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നി​രി​ക്കു​ന്ന​വ​ർ എ​ത്ര നാ​ൾ ഈ ​രീ​തി​യി​ൽ മു​ന്നോ​ട്ടു പോ​കാ​നാ​വു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫെ​ബ്രു​വ​രി ആ​ദ്യം മു​ത​ലാ​ണ് വ്യാ​പാ​ര മാ​ന്ദ്യം തു​ട​ങ്ങി​യ​ത്. മാ​ർ​ച്ച് 22ന് ​ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ മാ​സ​ങ്ങ​ളോ​ളം ഹോ​ട്ട​ലു​ക​ൾ അ​ട​ഞ്ഞു കി​ട​ന്നു. പി​ന്നീ​ട് ലോ​ക്ക് ഡൗ​ണി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് പാ​ഴ്സ​ലു​ക​ൾ മാ​ത്രം വി​ത​ര​ണം ചെ​യ്യാ​മെ​ന്നാ​യി. പി​ന്നീ​ട് ലോ​ക്ക്ഡൗ​ണി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും ജി​ല്ല​യി​ൽ പ​കു​തി​യോ​ളം ഹോ​ട്ട​ലു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളും മാ​ത്ര​മേ ഇ​പ്പോ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു​ള്ളു.
നി​ല​വി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളി​ൽ വ്യാ​പാ​രം നാ​ലി​ലൊ​ന്നാ​യി കു​റ​ഞ്ഞു. ഭ​ക്ഷ​ണ ശാ​ല​ക​ളെ സം​ബ​ന്ധി​ച്ച് നി​ശ്ചി​ത ക​ച്ച​വ​ടം ന​ട​ന്നെ​ങ്കി​ൽ മാ​ത്ര​മേ വാ​ട​ക, വൈ​ദ്യു​തി ചാ​ർ​ജ്, തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ൽ​കി മു​ന്നോ​ട്ടു പോ​കാ​നാ​കു. വ്യാ​പാ​രം കു​റ​ഞ്ഞാ​ലും ചെ​ല​വു​ക​ളി​ൽ വ​ലി​യ കു​റ​വു വ​രാ​റി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് നി​ഷ്ക്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ച് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ക്ഷ​ണ ശാ​ല​ക​ൾ വ​ലി​യ പ്ര​തി​സ​ന്ധി​യെ ത​ര​ണം ചെ​യ്താ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ൾ പ​റ​യു​ന്നു.

ഭാ​ഗ്യം വി​ൽ​ക്കു​ന്ന​വ​ർ​ക്കും
ഭാ​ഗ്യ​മി​ല്ലാ​യ്മ

ശാ​രീ​രി​ക​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കു​ൾ​പ്പെ​ടെ ജീ​വി​ത മാ​ർ​ഗം ന​ൽ​കി​യി​രു​ന്ന ലോ​ട്ട​റി മേ​ഖ​ല​യും കോ​വി​ഡി​നെ തു​ട​ർ​ന്ന് വെ​ല്ലു​വി​ളി നേ​രി​ടു​ക​യാ​ണ്. കോ​വി​ഡി​നെ തു​ട​ർ​ന്ന് ലോ​ട്ട​റി വി​ൽ​പ്പ​ന​യി​ൽ കു​റ​വു​ണ്ടാ​യ​തോ​ടെ ഭാ​ഗ്യ​ക്കു​റി തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യ​വും ക​ഷ്ട​ത്തി​ലാ​യി. ക​ട​മു​റി​ക​ളി​ലും മ​റ്റും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഭാ​ഗ്യ​ക്കു​റി ഏ​ജ​ൻ​സി​ക​ൾ വ​ലി​യ ന​ഷ്ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ലോ​ട്ട​റി വ്യാ​പ​ക​മാ​യി എ​ടു​ത്തി​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്ക​വും മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യി. നേ​ര​ത്തെ ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പു​ണ്ടാ​യി​രു​ന്നു.
കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ​തു​ട​ർ​ന്ന് ഇ​ത് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ആ​ക്കി​യ​തും പി​ന്നി​ട് ആ​ഴ്ച്ച​യി​ൽ മൂ​ന്ന് ന​റു​ക്കെ​ടു​പ്പ് ആ​ക്കി നി​ജ​പ്പെ​ടു​ത്തി​യ​തും ലോ​ട്ട​റി ഏ​ജ​ന്‍റു​മാ​രു​ടെ വ​രു​മാ​നം കു​റ​യാ​ൻ കാ​ര​ണ​മാ​യി. കോ​വി​ഡി​നെത്തുട​ർ​ന്ന് വി​ൽ​പ്പ​ന​യി​ൽ വ​ൻ ഇ​ടി​വാ​ണ് വ​ന്ന​തെ​ന്ന് തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​രി​ൽ ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന അ​ജി​ത് പ​റ​യു​ന്നു. ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രും രോ​ഗി​ക​ളാ​യ​വ​രും പ്രാ​യ​മാ​യ​വ​രും ലോ​ട്ട​റി വി​ൽ​പ്പ​ന​യി​ലൂ​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗ​വും ചി​കി​ൽ​സ​യ്ക്കു​ള്ള പ​ണ​വും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കും മ​റ്റു ജോ​ലി​ക​ൾ ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള​വ​രു​മ​ല്ല. ഇ​തി​നു പു​റ​മെ വീ​ട്ട​മ്മ​മാ​രും ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തി കു​ടും​ബം പോ​റ്റു​ന്നു​ണ്ട്. ഇ​വ​രു​ടെ​യെ​ല്ലാം വ​രു​മാ​ന​ത്തി​ൽ വ​ലി​യ ഇ​ടി​വാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ചെ​റു​കി​ട ലോ​ട്ട​റി ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് വി​ൽ​പ്പ​ന ന​ട​ക്കാ​തെ ലോ​ട്ട​റി കെ​ട്ടി​ക്കി​ട​ക്കു​ന്ന​തു മൂ​ല​വും വ​ലി​യ ന​ഷ്ടം സം​ഭ​വി​ക്കു​ന്നു​ണ്ട്.

വ​രു​മാ​ന​വും തൊ​ഴി​ലും
പോ​യി ജീ​വ​ന​ക്കാ​ർ

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ മാ​ന്ദ്യം ആ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രു​ടെ ജീ​വി​ത​വും ഇ​രു​ളി​ലാ​ക്കി. വ​ലി​യ വ​സ്ത്ര വ്യാ​പാ​ര ശാ​ല​ക​ളി​ലും വി​ൽ​പ്പ​ന വി​ഭാ​ഗ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് യു​വ​തി യു​വാ​ക്ക​ളാ​ണ് ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന​ത്. മ​റ്റ് ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​ട്ടേ​റേപ്പേ​ർ ജോ​ലി നോ​ക്കി​യി​രു​ന്നു. ഇ​വ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​നം പേ​ർ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യോ വ​രു​മാ​നം വെ​ട്ടി​ക്കു​റ​യ്ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് പ​കു​തി​യി​ലേ​റെ തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു വി​ട്ടു. ചി​ല​ർ കു​റ​ഞ്ഞ വ​രു​മാ​ന​ത്തി​ൽ ജോ​ലി ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​മാ​യി. ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ണ് ജോ​ലി ന​ൽ​കു​ന്ന​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ല്ലൊ​രു ശ​ത​മാ​നം യു​വ​തി യു​വാ​ക്ക​ൾ നി​ല​വി​ൽ തൊ​ഴി​ല​ന്വേ​ഷ​ക​രാ​യി മാ​റി​യി​ട്ടു​ണ്ട്.