ബൈ​ക്ക് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു യു​വാ​വി​നെ ര​ക്ഷ​പെ​ടു​ത്തി
Monday, October 19, 2020 10:21 PM IST
മൂ​ല​മ​റ്റം: ബൈ​ക്ക് നൂ​റ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. യു​വാ​വ് ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ടു. മാ​ട​പ്പ​റ​ന്പി​ൽ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​ൻ അ​നീ​ഷ് (26) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
കു​മ​ളി​ക്ക് പോ​യ ശേ​ഷം രാ​ത്രി ഞാ​യ​റാ​ഴ്ച ഒ​ൻ​പ​തോ​ടെ കൂ​ടി തി​രി​ച്ച് വ​രും വ​ഴി അ​നീ​ഷ് ഇ​ല​പ്പ​ള്ളി പെ​രി​ങ്ങാ​ടി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്ക് കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് മൂ​ല​മ​റ്റ​ത്ത് നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി അ​നീ​ഷി​നെ ര​ക്ഷ​പെ​ടു​ത്തി. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ത്തി​ൽ തൊ​ടു​പു​ഴ​യെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കാർഷിക മേഖലയെ തകർക്കുന്ന നടപടികളിൽ പ്രതിധേഷിച്ച് ധ​ർ​ണ

തൊ​ടു​പു​ഴ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ന്നു വ​രു​ന്ന സ​മ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ജ​ന​താ​ദ​ൾ-എ​സ് തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ൻ​കം​ടാ​ക്സ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​ബി കു​ര്യാ​ക്കോ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം.​റോ​യി, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പൂ​വ​ത്തി​ങ്ക​ൽ, സെ​ക്ര​ട്ട​റി സ​നീ​ഷ് ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.