തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ ജീ​പ്പ് കാ​ട്ടാ​ന ആ​ക്ര​മി​ച്ചു
Monday, October 19, 2020 10:24 PM IST
രാ​ജ​കു​മാ​രി: തൊ​ഴി​ലാ​ളി സ്ത്രീ​ക​ളു​മാ​യി പോ​യ ജീ​പ്പ് കാ​ട്ടാ​ന ആ​ക്ര​മി​ച്ചു. പെ​രി​യ​ക​നാ​ൽ സ്വ​ദേ​ശി കെ. ​ചെ​ല്ല​പാ​ണ്ടി​യു​ടെ ജീ​പ്പാ​ണ് ഒ​റ്റ​യാ​ൻ ആ​ക്ര​മി​ച്ച് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് ആ​ന​യി​റ​ങ്ക​ൽ എ​സ് വ​ള​വി​ലാ​ണ് ജീ​പ്പ് കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​പെ​ട്ട​ത്. സൂ​ര്യ​നെ​ല്ലി​യി​ൽ​നി​ന്നും പൂ​പ്പാ​റ​യ്ക്ക് സ്ത്രീ​തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്നു ജീ​പ്പ്.
വ​ള​വി​ൽ നി​ന്നി​രു​ന്ന ആ​ന​യു​ടെ മു​ൻ​പി​ൽ​പെ​ട്ട ജീ​പ്പി​ന്‍റെ ഗ്ലാ​സും ബോ​ണ​റ്റും കാ​ട്ടാ​ന അ​ടി​ച്ചു​ത​ക​ർ​ത്തു. ഡ്രൈ​വ​ർ ചെ​ല്ല​പാ​ണ്ടി വാ​ഹ​ന​ത്തി​ന്‍റെ എ​ൻ​ജി​നി​ൽ​നി​ന്നും അ​മി​ത ശ​ബ്ദ​മു​ണ്ടാ​ക്കി​യ​തി​നെ​തു​ട​ർ​ന്ന് ആ​ന മാ​റി​യ​ശേ​ഷ​മാ​ണ് യാ​ത്ര തു​ട​രാ​നാ​യ​ത്.

മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റ​ണം

മു​ട്ടം: മ​ര​ചി​ല്ല​ക​ൾ റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു കി​ട​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. തു​ട​ങ്ങ​നാ​ട്-​പാ​ലാ റോ​ഡി​ൽ പു​റ​വി​ള ഭാ​ഗ​ത്താ​ണ് മ​ര​ച്ചി​ല്ല​ക​ൾ റോ​ഡി​ലേ​ക്ക് ചാ​ഞ്ഞ് കി​ട​ക്കു​ന്ന​ത്. ഇ​തുമൂ​ലം എ​തി​ർവ​ശ​ത്തുനി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ല. റോ​ഡി​ന്‍റെ ഒ​രു വ​ശം മ​ണ്ണി​ടി​ച്ചി​ൽ മൂ​ലം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡു കൊ​ടു​ക്കാ​നും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ട് -എം ​മു​ട്ടം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.