വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി വാ​ട്ട​ർ ടാ​ങ്ക് റോ​ഡി​ൽ
Monday, October 19, 2020 10:26 PM IST
ചെ​റു​തോ​ണി: വാ​ട്ട​ർ ടാ​ങ്ക് റോ​ഡ​രി​കി​ലി​ട്ടി​രി​ക്കു​ന്ന​തു​മൂ​ലം മ​ഴ​വെ​ള്ളം ഗ​തി​മാ​റി ഒ​ഴു​കി വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി പ​രാ​തി. ഇ​ടു​ക്കി -അ​ടി​മാ​ലി ദേ​ശീ​യ പാ​ത​യി​ൽ ചു​രു​ളി ഗു​രു​മ​ന്ദി​ര​ത്തി​നു സ​മീ​പം റോ​ഡി​ലാ​ണ് വാ​ട്ട​ർ ടാ​ങ്ക് വെ​ള്ള​മൊ​ഴു​കു​ന്ന​തി​ന് ത​ട​സ​മാ​യി കി​ട​ക്കു​ന്ന​ത്.

വാ​ട്ട​ർ ടാ​ങ്ക് റോ​ഡ​രി​കി​ലെ ഐ​റി​ഷ് ഓ​ട​യി​ലി​ട്ടി​ട്ട് ക​രാ​റു​കാ​ര​ൻ പോ​യി​ട്ട് നാ​ളു​ക​ളാ​യി. ഓ​ട​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ​വെ​ള്ളം വാ​ട്ട​ർ​ടാ​ങ്കി​ൽ​ത​ട്ടി ഗ​തി​മാ​റി റോ​ഡി​ലൂ​ടെ ഒ​ഴു​കി​യാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ഗ​തി​മാ​റി​യൊ​ഴു​കി ചു​രു​ളി ഗ​രു​മ​ന്ദി​ര​ത്തി​ലും റോ​ഡ​രി​കി​ലു​ള്ള ര​ണ്ടു വീ​ട്ടി​ലും മോസ്കിലും കൃ​ഷി​യി​ട​ങ്ങ​ളി​ലും വെ​ള്ളം കു​ത്തി​യൊ​ഴു​കി വ​ലി​യ ന​ഷ്ട​മു​ണ്ടാ​യി.

വെ​ള്ളം ഗ​തി​മാ​റി ഒ​ഴു​കാ​നു​ള്ള സാ​ധ്യ​ത മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കി ടാ​ങ്ക് റോ​ഡി​ൽ​നി​ന്നു മാ​റ്റ​ണ​മെ​ന്ന് ക​രാ​റു​കാ​ര​നോ​ടും പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് എ​ൻജിനി​യ​റോ​ടും സ​മീ​പ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​ന്‍റെ മൂവാ​റ്റു​പു​ഴ ഓ​ഫീ​സി​ലും വി​വ​രം അ​റി​യി​ച്ചി​രു​ന്നു.
നി​ല​വി​ലു​ള്ള ഓ​ട നി​ക​ത്തി ഐ​റി​ഷ് ഓ​ട നി​ർ​മി​ക്കാ​ൻ ക​രാ​റെ​ടു​ത്ത​യാ​ളാ​ണ് വാ​ട്ട​ർ​ടാ​ങ്ക് റോ​ഡി​ലി​ട്ട​ശേ​ഷം പോ​യി​രി​ക്കു​ന്ന​ത്. റോ​ഡി​ൽ വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി​കി​ട​ക്കു​ന്ന വാ​ട്ട​ർ​ടാ​ങ്ക് സ്ഥ​ല​ത്തു​നി​ന്നും മാ​റ്റ​ണമെ​ന്നും നാ​ശ​ന​ഷ്ടം ക​രാ​റു​കാ​ര​നി​ൽ​നി​ന്നും ഈ​ടാ​ക്കി ന​ഷ്ട​മു​ണ്ടാ​യ​വ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.