അ​ശാ​സ്ത്രീ​യ​ താ​രി​ഫ് വി​ല : ഭൂ​മി ക്ര​യ​വി​ക്ര​യം ന​ട​ത്താ​നാ​കാ​തെ ക​ർ​ഷ​ക​ർ
Friday, October 23, 2020 9:54 PM IST
മൂ​ല​മ​റ്റം: കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം ന​ട്ടം തി​രി​യു​ന്ന ക​ർ​ഷ​ക​രു​ടെ ജീ​വി​ത​ത്തി​ന് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി സൃ​ഷ്‌ടിച്ച് താ​രി​ഫ് വി​ല​യി​ലെ അ​ന്യാ​യ​വും അ​ശാ​സ്ത്രീ​യ​വു​മാ​യ വി​ല വ​ർ​ധ​ന. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ൽ ബ്ലോ​ക്ക് ന​ന്പ​ർ 27, 28 -ൽ​പ്പെ​ട്ട ക​ർ​ഷ​ക​രാ​ണ് ഇ​തുമൂ​ലം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ഈ ​ബ്ലോ​ക്കു​ക​ളി​ൽ ഏ​ക്ക​റി​ന് 42 ല​ക്ഷം മു​ത​ൽ 44.5 ല​ക്ഷം വ​രെ​യാ​ണ് താ​രി​ഫ് വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ടൗ​ണി​ലു​ള്ള സ്ഥ​ല​ത്തി​നു മാ​ത്ര​മ​ല്ല മ​ല​മു​ക​ളി​ലു​ള്ള റോ​ഡുസൗ​ക​ര്യം പോ​ലു​മി​ല്ലാ​ത്ത സ്ഥ​ല​ത്തി​നും ഒ​രേ താ​രി​ഫാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു മൂ​ലം ക​ർ​ഷ​ക​ർ​ക്ക് സ്ഥ​ലം വി​ൽ​ക്കാ​നോ വാ​ങ്ങാ​നോ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 19,266 ആ​ളു​ക​ളെ​യും 4828 കു​ടും​ബ​ങ്ങ​ളെ​യു​മാ​ണ് ഇ​ത് ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്.
വി​വാ​ഹം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് പോ​ലും ഭൂ​മി വി​ൽ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി വ​ന്ന​തോ​ടെ ക​ർ​ഷ​ക​രു​ടെ അ​വ​സ്ഥ ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​തുമൂ​ലം ജീ​വി​തം വ​ഴി​മു​ട്ടി​യ നി​ര​വ​ധി ക​ർ​ഷ​ക​ർ ഇ​വി​ടെ​യു​ണ്ട്. മ​ക്ക​ളു​ടെ വി​ദേ​ശ​ത്തും മ​റ്റു​മു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ​ണം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​തെ ആ ​മോ​ഹം ഉ​പേ​ക്ഷി​ക്കേ​ണ്ടിവ​ന്ന​വ​ർ ഇ​ന്ന് ക​ണ്ണീ​രു​മാ​യി ക​ഴി​യു​ക​യാ​ണ്. ഫെ​യ​ർ വാ​ല്യു വ​ർ​ധ​ന കു​റ​യ്ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് അ​ധി​കൃ​ത​രെ പ​ല​രും സ​മീ​പി​ച്ചെ​ങ്കി​ലും അ​വ​ർ നി​സ​ഹാ​യ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്ത​ത്.
അ​ന്യാ​യ​മാ​യ താ​രി​ഫ് വി​ല​യു​ണ്ടെ​ന്ന് ആ​ക്ഷേ​പ​മു​ള്ള​വ​ർ ആ​ർ​ഡി​ഒ​യ്ക്ക് പ​രാ​തി ന​ൽ​കി​യാ​ൽ അ​ക്കാ​ര്യ​ത്തി​ൽ ആ​ർ​ഡി​ഒ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് വി​ല്ലേ​ജ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് ബ്ലോ​ക്കു​ക​ളി​ലെ നൂ​റു ക​ണ​ക്കി​ന് ക​ർ​ഷ​ക​രു​ടെ ഭൂ​മി​ക്കു​ണ്ടാ​യി​ട്ടു​ള്ള അ​ന്യാ​യ​മാ​യ താ​രി​ഫ് വ​ർ​ധ​ന കു​റ​യ്ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വ് വേ​ണ​മെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.
റ​വ​ന്യു മ​ന്ത്രി​യു​ടെ​യോ റ​വ​ന്യു പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ​യോ ഉ​ത്ത​ര​വ് ഉ​ണ്ടാ​യാ​ലേ ആ​ർ​ഡി​ഒ​യ്ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ന​ട​പ​ടി എ​ടു​ക്കാ​നാ​കൂ. ക​ർ​ഷ​ക​രു​ടെ​യും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും അ​ടി​യ​ന്ത​ര​മാ​യ ഇ​ട​പെ​ട​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​യാ​ലേ ഈ ​പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്ക് നീ​തി ല​ഭ്യ​മാ​കൂ.

താ​രി​ഫ് വി​ല വ​ർ​ധ​ന മൂ​ലം ക​ർ​ഷ​ക​ർ വ​ലി​യ ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​തുമൂ​ലം സ്ഥ​ലം വി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ബ്ലോ​ക്ക് ന​ന്പ​ർ 27-ൽ 286 /3 ​റീ​സ​ർ​വേ ന​ന്പ​രി​ൽ​പെ​ട്ട സ്ഥ​ല​ത്തി​ന് ഏ​ക്ക​റി​ന് 44.5 ല​ക്ഷം രൂ​പ​യാ​ണ് ഫെ​യ​ർ വാ​ല്യു നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. താ​രി​ഫ് വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
ജി​മ്മി മാ​ത്യു ക​ള​പ്പു​ര​യി​ൽ
വെ​ള്ളി​യാ​മ​റ്റം(​ക​ർ​ഷ​ക​ൻ)

താ​രി​ഫ് വി​ല​യി​ലെ വ​ർ​ധ​ന മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​ത്വ​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണം. സ്വ​ന്തം പേ​രി​ൽ അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ബ്ലോ​ക്ക് ന​ന്പ​ർ 24-ൽ ​റീ സ​ർ​വേ ന​ന്പ​ർ 28/2-ൽ ​പെ​ട്ട സ്ഥ​ല​ത്തി​ന് ഏ​ക്ക​റി​ന് 14 ല​ക്ഷം രൂ​പ ഫെ​യ​ർ​വാ​ല്യു നി​ശ്ച​യി​ച്ചി​രി​ക്കെ ഇ​തി​നോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ ബ്ലോ​ക്ക് ന​ന്പ​ർ 27-ൽ ​സ​ർ​വേ ന​ന്പ​ർ 323/1 ൽ​പ്പെ​ട്ട സ്ഥ​ല​ത്തി​ന് ഏ​ക്ക​റി​ന് 36 ല​ക്ഷം രൂ​പ​യാ​ണ് താ​രി​ഫ് വി​ല. അ​ശാ​സ്്ത്രീ​യ​മാ​യ ഈ ​ന​ട​പ​ടി പി​ൻ​വ​ലി​ച്ച് നൂ​റു ക​ണ​ക്കി​ന് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ൽ നി​ന്ന് ര​ക്ഷി​ക്ക​ണം.
മൈ​ക്കി​ൾ മാ​ത്യു പു​ര​യി​ടം
അ​റ​ക്കു​ളം (ക​ർ​ഷ​ക
കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ്)

വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ റോ​ഡ് സൗ​ക​ര്യം പോ​ലു​മി​ല്ലാ​ത്ത മ​ല​മു​ക​ളി​ലുള്ള സ്ഥ​ല​ത്തി​ന് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന താ​രി​ഫ് വി​ല കേ​ട്ടുകേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത​താ​ണ്. അ​ന്യാ​യ​മാ​യ താ​രി​ഫ് വി​ല വ​ർ​ധ​ന മൂ​ലം ഭൂ​മി​യു​ടെ ക്ര​യ​വി​ക്ര​യം അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്. താ​രി​ഫ് വി​ല വ​ർ​ധ​ന മൂ​ലം ആ​ധാ​രം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്പോ​ൾ താ​ങ്ങാ​നാ​കാ​ത്ത തു​ക സ്റ്റാ​ന്പ് ഡ്യൂ​ട്ടി​യി​ന​ത്തി​ലും മ​റ്റും അ​ട​യ്ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​തു മൂ​ലം ആ​രും ഭൂ​മി വാ​ങ്ങാ​ൻ ത​യാ​റാ​കു​ന്നി​ല്ല.
ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​നും വ​ൻ ന​ഷ്ട​മാ​ണ് ഇ​തു മൂ​ല​മു​ണ്ടാ​കു​ന്ന​ത്.
ജോ​മോ​ൻ കു​ള​മാ​ക്ക​ൽ
വെ​ള്ളി​യാ​മ​റ്റം (ക​ർ​ഷ​ക​ൻ)