ജി​ല്ല​യി​ൽ യു​ഡി​എ​ഫ് ഉ​ജ്വ​ല വി​ജ​യം നേ​ടും: പി.​ജെ.​ജോ​സ​ഫ്
Tuesday, October 27, 2020 9:48 PM IST
തൊ​ടു​പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞ​ടു​പ്പി​ൽ യു​ഡി​എ​ഫ് കൂ​ടു​ത​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​നാ​യി എ​സ്.​അ​ശോ​ക​നും, ക​ണ്‍​വീ​ന​റാ​യി പ്ര​ഫ. എം.​ജെ. ജേ​ക്ക​ബും, സെ​ക്ര​ട്ട​റി​യാ​യി കെ.​സു​രേ​ഷ് ബാ​ബു​വും ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന യോ​ഗം രാ​ജീ​വ് ഭ​വ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ.​പൗ​ലോ​സ്, മു​ൻ​എം​എ​ൽ​എ​മാ​രാ​യ ഇ.​എം.​ആ​ഗ​സ്തി, എ.​കെ.​മ​ണി, മാ​ത്യു സ്റ്റീ​ഫ​ൻ , കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ തോ​മ​സ് രാ​ജ​ൻ, എം.​എ​ൻ. ഗോ​പി, ജോ​യി തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സി​ലി ജോ​സ്, ടി.​ജി. ഗോ​പാ​ല​കൃ​ഷ്ണ കൈ​മ​ൾ, സി.​പി.​മാ​ത്യു, ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ, സി.​പി.​കൃ​ഷ്ണ​ൻ, സെ​ബാ​സ്റ്റ്യ​ൻ വി​ള​ക്കു​ന്നേ​ൽ, ജോ​സ​ഫ് ജോ​ണ്‍, തോ​മ​സ് പെ​രു​മ​ന, മാ​ർ​ട്ടി​ൻ​മാ​ണി, സി.​കെ.​ശി​വ​ദാ​സ്, രാ​ജു മു​ണ്ട​ക്കാ​ട്ട്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി.​ബേ​ബി സ്വാ​ഗ​ത​വും പ്ര​ഫ എം.​ജെ.​ജേ​ക്ക​ബ് ന​ന്ദി​യും പ​റ​ഞ്ഞു.