പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Tuesday, October 27, 2020 9:48 PM IST
തൊ​ടു​പു​ഴ: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 40 കേ​ന്ദ്ര​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കു​ക, ഫാ. ​സ്റ്റാ​ൻ​സ്വാ​മി​യെ​യും, പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദി​ഖ് കാ​പ്പ​നെ​യും ഉ​ട​ൻ മോ​ചി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
വ​ഴി​ത്ത​ല​യി​ൽ ന​ട​ന്ന ധ​ർ​ണ പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ അ​ഡ്വ പി.​സി.​ജോ​സ​ഫ് എ​ക്സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജോ​സ്ന കു​ഴി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ജെ. ജോ​ണ്‍​സ​ണ്‍. ജോ​സ് നെ​ല്ലി​ക്കു​ന്ന്, പി.​വി.​ഷൈ​ൻ പാ​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ച.ു.
തൊ​ടു​പു​ഴ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി തെ​ങ്ങും​പ​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക​മ​ണ്ഡ​ലം വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി.​ടി.​ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​മി​ഥു​ൻ സാ​ഗ​ർ, ചി​പ്പ് ജോ​ർ​ജ്, സോ​നു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.