ശാ​സ്ത്ര​പ​ഥം പ​ദ്ധ​തി ഈ ​വ​ർ​ഷം ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും
Tuesday, October 27, 2020 9:48 PM IST
തൊ​ടു​പു​ഴ: ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളി​ൽ ശാ​സ്ത്രാ​ഭി​രു​ചി വ​ള​ർ​ത്തു​ന്ന​തി​ന് സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ശാ​സ്ത്ര​പ​ഥം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും.
മു​ൻവ​ർ​ഷ​ങ്ങ​ളി​ൽ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് റ​സി​ഡ​ൻ​ഷ്യ​ൽ ക്യാ​ന്പാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത് ഈ ​വ​ർ​ഷം കോ​വി​ഡ് -19 ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി​ട്ടാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 8, 9, 10 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പൊ​തു​വാ​യും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ സ​യ​ൻ​സ്, കൊ​മേ​ഴ്സ്, ഹ്യൂ​മാ​നി​റ്റീ​സ് എ​ന്നി വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക​മാ​യും ബി​ആ​ർ​സി ത​ല​ത്തി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കും. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് ഇ​ഷ്ട​മു​ള്ള വി​ഷ​യ​ത്തെ​ക്കു​റി​ച്ച് പ്ര​ബ​ന്ധം ത​യാ​റാ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് അ​വ​സ​രം ന​ൽ​കും.
മി​ക​ച്ച പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കു​ന്ന അ​ഞ്ച് കു​ട്ടി​ക​ളെ വീ​തം ഓ​രോ വി​ഭാ​ഗ​ത്തി​ൽനി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത് ജി​ല്ലാ​ത​ല ശാ​സ്ത്ര​പ​ഥം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​പ്പി​ക്കും. ജി​ല്ലാ​ത​ല​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് സം​സ്ഥാ​ന​ത​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കും.
ശാ​സ്ത്ര മേ​ഖ​ല​യി​ലെ വി​സ്മ​യ​ങ്ങ​ളെ തി​രി​ച്ച​റി​യു​ന്ന​തി​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നു​മു​ള്ള സാ​ധ്യ​ത​ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​നും ശാ​സ്ത്ര​പ​ഥം സ​ഹാ​യി​ക്കും. ന​വം​ബ​ർ ആ​ദ്യ​വാ​രം തു​ട​ങ്ങു​ന്ന ശാ​സ്ത്ര​പ​ഥം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ബി​ആ​ർ​സി ത​ല​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ സ്കൂ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഉ​പ​ജി​ല്ലാ പ​രി​ധി​യി​ലെ ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സ​മ​ഗ്ര​ശി​ക്ഷാ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​ ഡി.​ബി​ന്ദു​മോ​ൾ അ​റി​യി​ച്ചു.