മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ​ൻ​മാ​ർ നി​ൽ​പു​സ​മ​രം ന​ട​ത്തി
Wednesday, October 28, 2020 11:01 PM IST
അ​ണ​ക്ക​ര: കേ​ര​ള പ്രൈ​വ​റ്റ് മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷൻ​മാ​ർ നി​ൽ​പു​സ​മ​രം ന​ട​ത്തി. മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷൻ​മാ​രു​ടെ തൊ​ഴി​ലും സ്ഥാ​പ​ന​വും സം​ര​ക്ഷി​ക്കു​ക, ക്ലി​നി​ക്ക​ൽ ബി​ല്ലി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, മി​നി​മം സ്റ്റാ​ൻ​ഡേ​ർ​ഡ് നി​ർ​ദേ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക, ല​ബോ​റ​ട്ട​റി മേ​ഖ​ല​യി​ലെ കു​ത്ത​ക​വ​ത്ക​ര​ണം ത​ട​യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​യി​രു​ന്നു സ​മ​രം. ച​ക്കു​പ​ള്ളം വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ന്ന സ​മ​രം ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സാ​ബു വ​യ​ലി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ​പി​എം​ടി​എ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത് ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി ബ്രി​നി​ത റോ​ജ​ൻ സ​ന്ദേ​ശം ന​ൽ​കി. മെ​ഡി​ക്ക​ൽ ലാ​ബ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ ലാ​ൽ, ടി.​ആ​ർ. ആ​ര്യ, അ​മ​ല സു​നി​ൽ, അ​ശ്വ​തി, നീ​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചെ​റു​തോ​ണി: കേ​ര​ള പ്രൈ​വ​റ്റ് മെ​ഡി​ക്ക​ൽ ടെ​ക്നീഷൻ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ടു​ക്കി മേ​ഖ​ലാ ക​മ്മി​റ്റി ചെ​റു​തോ​ണി​യി​ൽ നി​ൽ​പു​സ​മ​രം ന​ട​ത്തി. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ.​പി. ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ​പി​എം​ടി​എ നേ​താ​ക്ക​ളാ​യ ശ്രീ​ലേ​ഖ ദി​ലീ​പ്, സി​ന്ധു ബി​നോ​യി, ആ​ലീ​സ് ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.