പാ​ന്പു​പി​ടിത്ത​ക്കാ​ര​ൻ ഷു​ക്കൂ​റി​ന് പാ​ന്പു​ക​ടി​യേ​റ്റു
Wednesday, October 28, 2020 11:01 PM IST
ക​ട്ട​പ്പ​ന: പാ​ന്പു​പി​ടിത്ത​ക്കാ​ര​ൻ ഷു​ക്കൂ​റി​ന് പാ​ന്പി​ന്‍റെ ക​ടി​യേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ടൗ​ണി​ലെ അ​മൃ​ത ഹോ​ട്ട​ലി​നു സ​മീ​പ​ത്തെ സ്ലാ​ബി​ന​ടി​യി​ൽ നി​ന്നും മൂ​ർ​ഖ​നെ പി​ടി​കൂ​ടു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

പാ​ന്പി​നെ പി​ടി​കൂ​ടി​യ​ശേ​ഷം ചാ​ക്കി​ലേ​ക്ക് മാ​റ്റു​ന്പോ​ൾ മൂ​ർ​ഖ​ൻ ഷു​ക്കൂ​റി​ന്‍റെ കൈ​യി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നും അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.