വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
Wednesday, October 28, 2020 11:02 PM IST
നെ​ടു​ങ്ക​ണ്ടം: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ അ​നാ​സ്ഥ​മൂ​ലം നെ​ടു​ങ്ക​ണ്ട​ത്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. ഒ​രു​മാ​സം മു​ന്പ് പൊ​ട്ടി​യ പൈ​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ലാ​ണ് കു​ടി​വെ​ള്ളം ഇ​പ്പോ​ഴും പാ​ഴാ​കു​ന്ന​ത്.

നെ​ടു​ങ്ക​ണ്ടം ക​രു​ണ ആ​ശു​പ​ത്രി റോ​ഡി​ൽ സ്റ്റേ​ഡി​യം കോം​പ്ല​ക്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​നു സ​മീ​പ​മാ​ണ് പൈ​പ്പ് പൊ​ട്ടി വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​ത്. ഇ​തു​മൂ​ലം കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടു​ക​യു​മാ​ണ്.

മ​ഴ പെ​യ്യു​ന്പോ​ൾ എ​ത്തു​ന്ന വെ​ള്ള​വും ചെ​ളി​യും ഉ​ൾ​പ്പെടെ ഒ​ഴു​കി റോ​ഡി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്പി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. വീ​തി​കു​റ​ഞ്ഞ റോ​ഡി​ലൂ​ടെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി പോ​കാ​നും സാ​ധി​ക്കി​ല്ല. നി​ര​വ​ധി ത​വ​ണ വാ​ട്ട​ർ അ​ഥോ​റി​റ്റി​യെ വി​വ​രം അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത് ത​ട​യു​ന്ന​തി​നും നാ​ട്ടു​കാ​ർ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നും ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.