കാറിലെത്തിയ സംഘം യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ച്ചു
Wednesday, October 28, 2020 11:02 PM IST
ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ പാ​ല​ക്ക​ട​യി​ൽ മൂ​വ​ർ​സം​ഘം യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചതായി പരാതി. യു​വാ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്കു പി​ന്നാ​ലെ കാ​റി​ൽ എ​ത്തി​യ സം​ഘം ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞു​നി​ർ​ത്തി യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

പൊ​ൻ​കു​ന്നം പ​ള്ളി​ക്ക​ത്തോ​ട് ഹ​രി​പാ​ട്ട്കു​ന്ന് രാ​ഹു​ലി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ കാ​ഞ്ചി​യാ​ർ പാ​ല​ക്ക​ട​യി​ലാ​ണ് സം​ഭ​വം.

ക​ട്ട​പ്പ​ന​യി​ൽ​നി​ന്ന് ല​ബ്ബ​ക്ക​ട​യി​ലെ മാ​തൃ​വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ. രാ​ഹു​ലി​നെ ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ലി​ട്ടാ​ണ് ​സം​ഘം ആ​ക്ര​മി​ച്ച​ത്. അ​ടി​വ​യ​റ്റി​ലും ന​ടു​വി​നും പ​രി​ക്കേ​റ്റ യു​വാ​വി​നെ ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​ൻ​പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ അ​കാ​ര​ണ​മാ​യാ​ണ് ത​ന്നെ മ​ർ​ദി​ച്ച​തെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു.

ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ആ​ക്ര​മി​ക​ളി​ൽ​നി​ന്നും യു​വാ​വി​നെ ര​ക്ഷി​ച്ച​ത്. നാ​ട്ടു​കാ​ർ കൂ​ടി​യ​തോ​ടെ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഒ​രാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ലും ഏ​ൽ​പി​ച്ചു. മൂ​വ​ർ​സം​ഘം സ​ഞ്ച​രി​ച്ച കാ​റി​ൽ​നി​ന്ന് മ​ദ്യ​ക്കു​പ്പി​ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ൾ പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി​യാ​ണ്.