കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ന​വം​ബ​ർ നാ​ലി​ന്
Thursday, October 29, 2020 10:02 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ന​വം​ബ​ർ നാ​ലി​ന് വെ​ബ് കോ​ണ്‍​ഫ​റ​ൻ​സാ​യി ചേ​രും. വൈ​കു​ന്നേ​രം 4.30-ന് ​ആ​രം​ഭി​ക്കു​ന്ന കൗ​ണ്‍​സി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. സി​ഞ്ചെ​ല്ലൂ​സും ചാ​ൻ​സി​ല​റു​മാ​യ റ​വ. ഡോ. ​കു​ര്യ​ൻ താ​മ​ര​ശേ​രി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഷെ​വ​ലി​യാ​ർ അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റം, സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ വി​ഷ​യാ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ത്തും. കോ​വി​ഡ്- 19-ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള രൂ​പ​ത​യു​ടെ അ​ജ​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഫ്രാ​ൻ​സീ​സ് മാ​ർ​പാ​പ്പാ​യു​ടെ മൂ​ന്നാം ചാ​ക്രി​ക​ലേ​ഖ​നം ’ഫ്ര​ത്തേ​ലി തൂ​ത്തി’, ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം, ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ലെ ക്രൈ​സ്ത​വ വി​രു​ദ്ധ​ത, സാ​ന്പ​ത്തി​ക സം​വ​ര​ണം, ബ​ഫ​ർ സോ​ണ്‍ പ്ര​ശ്ന​ങ്ങ​ൾ, ആ​നു​കാ​ലി​ക, രാ​ഷ്ട്രീ​യ, സാ​മു​ദാ​യി​ക അ​വ​ലോ​ക​ന​വും കാ​ഴ്ച​പ്പാ​ടു​ക​ളും എ​ന്നീ വി​ഷ​യ​ങ്ങ​ൾ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ലി​ൽ ച​ർ​ച്ച​ചെ​യ്യ​പ്പെ​ടും. 4.15-നോ​ടു​കൂ​ടി പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ അ​യ​ച്ചു​ന​ൽ​ക​പ്പെ​ടു​ന്ന ലി​ങ്കി​ലൂ​ടെ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കു​ചേ​ര​ണ​മെ​ന്ന് സെ​ക്ര​ട്ട​റി വി.​സി. സെ​ബാ​സ്റ്റ്യ​ൻ അ​ഭ്യ​ർ​ഥി​ച്ചു.